ഒടിടിയിൽ റെക്കോർഡിട്ട് 'ബ്രോ ഡാഡി'

ലൂസിഫറിനുശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ മോഹൻലാൽ ചിത്രം ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലെത്തിയത്

Update: 2022-01-29 14:30 GMT
Editor : Shaheer | By : Web Desk
ഒടിടിയിൽ റെക്കോർഡിട്ട് ബ്രോ ഡാഡി
AddThis Website Tools
Advertising

റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ റെക്കോർഡ് കുറിച്ച് 'ബ്രോ ഡാഡി'. ലൂസിഫറിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലാണ് റിലീസ് ചെയ്തത്. റിലീസ് ദിവസത്തെ രണ്ട് റെക്കോർഡാണ് ചിത്രം സ്വന്തം പേരിലാക്കിയത്.

ചിത്രം പുറത്തിറങ്ങിയ ആദ്യദിവസം ഏറ്റവും കൂടുതൽ വരിക്കാരെ ഉണ്ടാക്കിയ ചിത്രമെന്ന റെക്കോർഡാണ് ബ്രോ ഡാഡി കുറിച്ചത്. എല്ലാ ഭാഷകളിലും ഏറ്റവും മുന്നിൽ ചിത്രം തന്നെയാണ്. ഇതോടൊപ്പം, റിലീസിന്റെ ആദ്യദിവസം ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ ചിത്രമെന്ന നേട്ടവും ബ്രോ ഡാഡി സ്വന്തമാക്കിയിട്ടുണ്ട്. പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെയാണ് റെക്കോർഡ് നേട്ടം പങ്കുവച്ചത്.


റിപബ്ലിക്ദിനത്തിലാണ് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലെത്തിയത്. മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരാണ് തിരക്കഥ. അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിർവഹിച്ചത്. ദീപക് ദേവാണ് സംഗീത സംവിധായകൻ. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദർശൻ തുടങ്ങി താരനിര തന്നെ ചിത്രത്തിലുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News