"സ്ത്രീകളുമായി സിനിമ കാണാന്‍ വരൂ, സൗജന്യ ടിക്കറ്റ് സ്വന്തമാക്കൂ"; കിടിലന്‍ ഓഫറുമായി 'ഒരുത്തീ' ടീം

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നവ്യ നായർ അഭിനയിക്കുന്നത്

Update: 2022-03-17 07:25 GMT
Editor : ijas
Advertising

നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രമാണ് 'ഒരുത്തീ'. സിനിമ നാളെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താനിരിക്കെ പുരുഷ പ്രേക്ഷകര്‍ക്ക് കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ഒരുത്തീ ടീം. സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം അതതു ദിവസത്തെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് ഒപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റുകള്‍ സൗജന്യമാണ്. സൗജന്യ ടിക്കറ്റുകൾ ലഭിക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഒരുത്തീ സിനിമയുടെ പ്രചാരണങ്ങളുടെ ഭാഗമായി ഇതിനു മുൻപ് അണിയറ പ്രവർത്തകർ സ്ത്രീകൾക്ക് വേണ്ടി ഒരു വേദി ഒരുക്കിയിരുന്നു. അനീതിക്കും അതിക്രമത്തിനും എതിരെ പ്രതികരിച്ച സാധാരണ സ്ത്രീകളുടെ അസാധാരണമായ ജീവിത കഥ പങ്കുവയ്ക്കന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ ആദരിക്കുന്നതിനു വേണ്ടിയായിരുന്നു ഈ വേദി. ഇതിന് പുറമേ സംഘമായി വരുന്ന കുടുബശ്രീ പ്രവർത്തകർക്കും ടിക്കറ്റിൽ പ്രത്യേക ആനുകൂല്യവും അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നവ്യ നായർ അഭിനയിക്കുന്നത്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രമാണ് ഒരുത്തീ. വിനായകനും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. എസ്. സുരേഷ് ബാബു തിരക്കഥ എഴുതിയ ചിത്രം കെ.വി.അബ്ദുള്‍ നാസറാണ് നിര്‍മ്മിക്കുന്നത്. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എഡിറ്റര്‍-ലിജോ പോള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡിക്സണ്‍ പൊടുതാസ്. പ്രൊഡക്ഷന്‍ ഡിസൈനര്‍-ജ്യോതിഷ് ശങ്കര്‍. സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി. മേക്കപ്പ് - രതീഷ് അമ്പാടി, വസ്ത്രാലങ്കാരം -സമീറ സനീഷ്. ത്രില്‍സ്- ജോളി ബാസ്റ്റിന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.ജെ വിനയൻ. സ്റ്റിൽസ്-അജി മസ്‌കറ്റ്. ഡിസൈൻ-കോളിൻസ് ലിയോഫില്‍.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News