'നമ്പർ പ്ലേറ്റിൽ നാലല്ല, ഒന്ന്'; വിക്കി കൗശലിനെതിരായ പരാതിയിൽ പൊലീസിന്‍റെ വിശദീകരണം

അനുവാദമില്ലാതെ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജയ് സിംഗ് യാദവ് എന്നയാൾ ഇൻഡോർ പൊലീസിൽ പരാതി നൽകിയത്

Update: 2022-01-03 05:50 GMT
Advertising

നടന്‍ വിക്കി കൗശലിനെതിരായ പരാതിയില്‍ വിശദീകരണവുമായി പൊലീസ്. അനുവാദമില്ലാതെ ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ജയ് സിംഗ് യാദവ് എന്നയാള്‍ ഇന്‍ഡോര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് വിശദീകരണം. വിക്കി കൗശല്‍, സാറാ അലി ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു പരാതിക്കാരന്‍ രംഗത്തെത്തിയത്. 

ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റിലുള്ളത് ഒന്ന് എന്ന അക്കമാണെന്നും പരാതിക്കാരന്‍ അവകാശപ്പെട്ടതുപോലെ നാലല്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ബോള്‍ട്ട് കാരണമാണ് ആശയക്കുഴപ്പമുണ്ടായത്. വിക്കി കൗശല്‍ ഉപയോഗിച്ചിരിക്കുന്ന ബൈക്കിന്‍റെ നമ്പര്‍, ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഹൗസിന് അവകാശപ്പെട്ടതാണെന്നും ബങ്കന്‍ഗാം സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്ര സോണി പറഞ്ഞു.

വിക്കി കൗശലും സാറാ അലി ഖാനും ബൈക്കില്‍ സഞ്ചരിക്കുന്ന ഫോട്ടോയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഈ രംഗം ഇന്‍ഡോറില്‍ വെച്ച് തന്നെയാണ് ചിത്രീകരിച്ചതെന്നാണ് വിവരം. ആള്‍ക്കൂട്ടത്തിലുള്ള ആരോ എടുത്ത ചിത്രമായിരുന്നു പുറത്തുവന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News