'രാമനും ഹനുമാനും ലെതര്‍ വസ്ത്രം'; ആദിപുരുഷിനെതിരായ ഹരജി കോടതി തള്ളി
മനെയും ഹനുമാനെയും കൃത്യമല്ലാത്ത രീതിയില്‍ അവതരിപ്പിച്ചതായും അവര്‍ക്ക് ലെതര്‍ കൊണ്ടുള്ള വസ്ത്രമാണ് സിനിമയിലെന്നും പരാതിയില്‍ പറയുന്നു
ആദിപുരുഷിനെതിരായ ഹരജി ഡല്‍ഹി കോടതി തള്ളി. ഹരജിക്കാരന്‍ ഹരജി പിന്‍വലിക്കാന്‍ തയ്യാറായതോടെയാണ് കോടതി ഹരജി തള്ളിയത്. രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് ചിത്രത്തിന്‍റെ റിലീസിന് സ്റ്റേ ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
സിനിമയുടെ റിലീസ് മാറ്റിവെക്കാന്‍ തീരുമാനിക്കുകയും സിനിമയില്‍ മതിയായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹരജി പിന്‍വലിക്കുന്നതെന്നാണ് അഡ്വ. രാജ് ഗൗരവ് കോടതിയെ അറിയിച്ചത്. അതെ സമയം സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ലഭിച്ചതിനാല്‍ തന്നെ പ്രദര്‍ശനത്തിന് തടസ്സമില്ലെന്ന് സിനിമയെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
രാമനെയും ഹനുമാനെയും കൃത്യമല്ലാത്ത രീതിയില്‍ അവതരിപ്പിച്ചതായും അവര്‍ക്ക് ലെതര്‍ കൊണ്ടുള്ള വസ്ത്രമാണ് സിനിമയിലെന്നും പരാതിയില്‍ പറയുന്നു. രാവണനെ തെറ്റായ രീതിയിലാണ് കാണിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സിനിമയുടെ ട്രെയിലറിനെതിരെയും പരാതിയുണ്ട്. മത വികാരം വ്രണപ്പെടുത്തുമെന്നതിനാല്‍ ഫേസ്ബുക്ക്, യു ട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ നിന്ന് അത് നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.