നായകരായി ധ്യാനും അജുവും; 'നദികളിൽ സുന്ദരി യമുന' ചിത്രീകരണം ആരംഭിച്ചു

കണ്ണൂരിന്‍റെ സംസ്കാരവും ആചാരങ്ങളും വിശ്വാസങ്ങളും രാഷ്ടീയവും അകമ്പടിയായെത്തുന്ന ചിത്രം നർമ്മമുഹൂർത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്

Update: 2022-10-10 12:27 GMT
Editor : ijas
Advertising

'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ നായകനായി ഒരുങ്ങുന്ന പുതിയ സിനിമ 'നദികളിൽ സുന്ദരി യമുന' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉത്തര മലബാറിലെ പ്രശസ്ത ക്ഷേത്രമായ കണ്ണൂർ തളിപ്പറമ്പിലെ തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചായിരുന്നു പൂജാ ചടങ്ങോടെ ചിത്രീകരണം ആരംഭിച്ചത്. ചലച്ചിത്ര, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടൻ ബൈജു സന്തോഷ് ആണ് സ്വിച്ച് ഓണ്‍ കർമ്മം നിര്‍വ്വഹിച്ചത്. മുൻ എം.എൽ.എ ടി.വി. രാജേഷ് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിലായി ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കും. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. കണ്ണൂരിന്‍റെ സംസ്കാരവും ആചാരങ്ങളും വിശ്വാസങ്ങളും രാഷ്ടീയവും അകമ്പടിയായെത്തുന്ന ചിത്രം നർമ്മമുഹൂർത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. കണ്ണൻ, വിദ്യാധരൻ, എന്നീ സുഹൃത്തുക്കളുടെ കഥയാണ് നദികളിൽ സുന്ദരി യമുന പറയുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു.

സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവർ നിർമ്മിക്കുന്ന ചിത്രം നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെളളാറ എന്നിവരാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളായ ആതിര, ആമി, പാർവണ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അജു വർഗീസ്, നവാസ് വള്ളിക്കുന്ന്, സുധീഷ്, നിർമ്മൽ പാലാഴി, മനോജ് കെ.യു(തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ഭാനുപയ്യന്നൂർ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

മനു മഞ്ജിത്തിന്‍റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകരുന്നു. ഫൈസൽ അലി ഛായാഗ്രഹണവും രതിൽ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-അജയൻ മങ്ങാട്. വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ. മേക്കപ്പ്-ജയൻ പൂങ്കുളം. നിർമ്മാണ നിർവ്വഹണം-സജീവ് ചന്തിരൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-അരുൺലാൽ കരുണാകരൻ. അസോസിയേറ്റ് ഡയറക്ടർ-പ്രിജിൻ ജെസ്സി. ഫിനാൻസ് കൺട്രോളർ-അഞ്ജലി നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ-മെഹമൂദ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്-പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം. പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ. പി.ആര്‍.ഒ-വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News