പ്രഭാസ് പേര് മാറ്റിയോ...? ചര്‍ച്ചയായി പോസ്റ്റര്‍

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രാജസാബിന്റെ പോസ്റ്ററിൽ 'Prabhass' എന്നാണ് എഴുതിയിരുക്കുന്നത്

Update: 2024-01-15 12:47 GMT
Did Prabhas change his name...
AddThis Website Tools
Advertising

തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഒരിടം അടയാളപ്പെടുത്തിയ താരമാണ് പ്രഭാസ്. മുമ്പും ഒട്ടേറെ ചിത്രങ്ങളിൽ നായകവേഷങ്ങളിൽ തിളങ്ങിയിട്ടുണ്ടെങ്കിലും രാജമൗലിയുടെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ബാഹുബലിയിലൂടെയാണ് പ്രഭാസ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ താരം പേരിൽ മാറ്റം വരുത്തിയെന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ചര്ർച്ചയാകുന്നത്.

പേരിനൊപ്പം ഒരു 'എസ്' കൂടി ചേർത്തിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രാജസാബിന്റെ പോസ്റ്ററിൽ 'Prabhass' എന്നാണ് എഴുതിയിരുക്കുന്നത്. സലാർ വരെയുള്ള പോസ്റ്ററിൽ 'Prabhas' എന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പേരിലെ ഈ മാറ്റത്തെക്കുറിച്ച് നടൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രമല്ല, മീഡിയ പേജുകളിലും മാറ്റം വരുത്തിയിട്ടില്ല.

എസ്. എസ് രാജമൗലി സംവിധാനം ചയ്ത ബാഹുബലി 2 ന് ശേഷം പുറത്തിറങ്ങിയ സാഹോ, രാധേ ശ്യാം, ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങളെല്ലാം സാമ്പത്തികമായി പരാജയങ്ങളായിരുന്നു.താരത്തിന്റേതായി ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസിൽ വമ്പൻ പരാജങ്ങളായിരുന്നു. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ആദിപുരുഷ് തിയറ്ററുകളിൽ പരാജയപ്പെടുക മാത്രമല്ല വൻ വിവാദങ്ങൾക്കും തിരി കൊളുത്തി. താരത്തിന്റേതായി 2023 ഡിസംബർ 22 ന് റിലീസ് ചെയ്ത സലാറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 610 കോടിയാണ് 24 ദിവസം കൊണ്ട് ചിത്രം നേടിയത്. ബാഹുബലി 2ന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന പ്രഭാസ് ചിത്രമാണ് സലാർ.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News