റോബിന് പിന്നാലെ ദില്‍ഷയും സിനിമയിലേക്ക്; നായകന്‍ അനൂപ് മേനോന്‍

റോബിന്‍ സിനിമാ അരങ്ങേറ്റം പരസ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് ദില്‍ഷയും പുതിയ ചിത്രം പ്രഖ്യാപിക്കുന്നത്

Update: 2023-03-19 10:43 GMT
Editor : ijas | By : Web Desk
Dilsha Prasannan, Anoop Menon, Robin Radhakrishnan, Aju Varghese, ദില്‍ഷ, ദില്‍ഷ പ്രസന്നന്‍, അനൂപ് മേനോന്‍, റോബിന്‍ രാധാകൃഷ്ണന്‍, അജു വര്‍ഗീസ്
AddThis Website Tools
Advertising

ബിഗ് ബോസിലെ മിന്നുന്ന വിജയത്തിന് പിന്നാലെ നര്‍ത്തകി ദില്‍ഷ പ്രസന്നന്‍ സിനിമയിലേക്ക്. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായ റോബിന്‍ സിനിമാ അരങ്ങേറ്റം പരസ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് ദില്‍ഷയും പുതിയ ചിത്രം പ്രഖ്യാപിക്കുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് അവതരിപ്പിക്കുന്ന 'ഓ സിന്‍ഡ്രല്ല' എന്ന ചിത്രത്തില്‍ നായികയായാണ് ദില്‍ഷയുടെ സിനിമാ എന്‍ട്രി. അനൂപ് മോനോനും അജു വര്‍ഗീസും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തന്‍റെ സിനിമാ അരങ്ങേറ്റത്തിന് കാരണക്കാരായ ആളുകള്‍ക്ക് ദില്‍ഷ ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി അറിയിച്ചു. 'ഇവിടെ ഞാനെന്‍റെ അരങ്ങേറ്റ ചിത്രം 'ഓ സിൻഡ്രെല്ല' പ്രഖ്യാപിക്കുന്നു.. ആദ്യം എല്ലാറ്റിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പിക്ക് നന്ദി. ഈ മനോഹരമായ തുടക്കത്തിന്, വിശ്വസിച്ചതിനും എന്നെ നയിച്ചതിനും അനൂപ് മേനോനും നന്ദി. നിങ്ങൾ ഒരു നല്ല മനുഷ്യനാണ്.. എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം'; ദില്‍ഷ കുറിച്ചു.

ബിഗ് ബോസ് മലയാളം പതിപ്പിന്‍റെ ആദ്യ വനിതാ ടൈറ്റില്‍ ജേതാവാണ് ദില്‍ഷ. ഷോയ്ക്കകത്തും പുറത്തും വിവാദങ്ങളിലൂടെയും ദില്‍ഷ പ്രശസ്തയാണ്. ഷോയ്ക്കിടയിൽ സഹമത്സരാർത്ഥിയായ റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു, എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ, റോബിനെ തിരസ്കരിച്ചതിനെ തുടർന്ന് വലിയ രീതിയിൽ സൈബർ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News