നസ്‍ലനെ ഒന്നു കണ്ട് അഭിനന്ദിക്കണം; പ്രേമലു ടീമിനെ പ്രശംസിച്ച് പ്രിയദര്‍ശന്‍

നമ്മടെയൊക്കെ കാലഘട്ടം കഴിഞ്ഞു

Update: 2024-02-14 07:57 GMT
Editor : Jaisy Thomas | By : Web Desk
priyadarshan

പ്രിയദര്‍ശന്‍/നസ്‍ലന്‍

AddThis Website Tools
Advertising

മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന പ്രേമലു എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമ നല്ല എന്‍റര്‍ടെയ്നിംഗ് ആയിരുന്നുവെന്നും നസ്‍ലനെ ഒരുപാടിഷ്ടമായെന്നും പ്രിയന്‍ പറഞ്ഞു.

''സൂപ്പർ സിനിമ. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ. നല്ല എന്റർടെയ്നിങ് ആയിരുന്നു. ഒരു ഫ്രഷ്നസ് ഉണ്ടായിരുന്നു കണ്ടിരിക്കാൻ. പയ്യനെ എനിക്ക് ഇഷ്ടമായി. നല്ല പെർഫോമൻസ് ആയിരുന്നു. ഇത് വ്യത്യസ്തമായ ഒരു റിയലിസ്റ്റിക് ഹ്യൂമർ ആണ്. സിനിമ തീർന്നതു പോലും അറിഞ്ഞില്ല. നസ്‌ലിനെ ഒന്ന് കണ്ട് അഭിനന്ദിക്കണം. നമ്മടെയൊക്കെ കാലഘട്ടം കഴിഞ്ഞു. ഇനി പുതിയ ആളുകൾ ഇതുപോലെ നല്ല നല്ല സിനിമകൾ എടുക്കട്ടെ. ഇനി എടുക്കലല്ല, ഞങ്ങളൊക്കെ ഇരുന്ന് കാണും. വളരെ മനോഹര ചിത്രമായിരുന്നു'' പ്രിയദർശൻ പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍,സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ഹൈദരാബാദ് പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഗിരീഷും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. നസ്‍ലനും മമിത ബൈജുവുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ദിലീഷ് പോത്തന്‍‌,ഫഹദ് ഫാസില്‍,ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി.എഫ്.എക്സ്: എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News