ബ്ലാക്ക് ആന്‍റ് വൈറ്റ് സ്യൂട്ടില്‍ തിളങ്ങി ദുല്‍ഖര്‍, കറുത്ത ഗൗണിൽ അതിസുന്ദരിയായി അമാല്‍; നിതാ അംബാനിയുടെ കള്‍ച്ചറല്‍ സെന്‍റര്‍ ഉദ്ഘാടന ചിത്രങ്ങള്‍

ഹോളിവുഡ് നടൻ ടോം ഹോളണ്ട്, ഇന്ത്യയിലേയും വിദേശത്തേയും കലാകാരൻമാർ, മതനേതാക്കൾ, വ്യവസായ പ്രമുഖർ, കായിക താരങ്ങൾ തുടങ്ങിയവർ ഉദ്ഘാടനത്തിനെത്തിയിരുന്നു

Update: 2023-04-03 14:22 GMT
Dulquer shines in a black and white suit, Amal looks gorgeous in a black gown; Nita Ambanis Cultural Center Inauguration Pictures
AddThis Website Tools
Advertising

നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്റർ ഉദ്ഘാടന വേദിയിൽ ശ്രദ്ധേയമായി പ്രേക്ഷകരുടെ ഇഷ്ടതാരം ദുൽഖർ സൽമാനും ഭാര്യ അമാലും. ബ്ലാക്ക് ആന്റ് വൈറ്റ് തീമിലുള്ള ടു പീസ് സ്യൂട്ടായിരുന്നു ദുൽഖറിന്റെ വേഷം. കറുത്ത ഗൗണിൽ അതിസുന്ദരിയായിട്ടാണ് അമാൽ എത്തിയത്.

ഹോളിവുഡ് നടൻ ടോം ഹോളണ്ട്, ഇന്ത്യയിലേയും വിദേശത്തേയും കലാകാരൻമാർ, മതനേതാക്കൾ, വ്യവസായ പ്രമുഖർ, കായിക താരങ്ങൾ തുടങ്ങിയവർ ഉദ്ഘാടനത്തിനെത്തിയിരുന്നു. റിലയൻസ് ഫൗണ്ടേഷൻ ചെയർപെഴ്‌സൺ നിത അംബാനിയും മകൾ ഉഷ അംബനിയുമാണ് ചടങ്ങിൽ ആതിഥേയരായത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദുൽഖർ ചിത്രങ്ങൾ പങ്കുവെച്ചത്.

Full View

'നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ @nmacc.india യുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ സാധിച്ചിതിൽ വളരെയേറെ സന്തോഷം. കലയ്ക്ക് എന്തൊരു വേദിയാണ് ഇത്. രാജ്യത്തേയും രാജ്യത്തിന് പുറത്തേയും കലാകാരൻമാർക്ക് അവരുടെ കഴിവുകളെ പരിപോശിപ്പിക്കാനുള്ള മികച്ച കേന്ദ്രമായി ഇത് മാറും എന്നതിൽ സംശയമില്ല. ഇത്രയും വലിപ്പമുള്ള ഒരു കേന്ദ്രം വിഭാവനം ചെയ്ത് നടപ്പിലാക്കിയ ശ്രീമതി നിത മുകേഷ് അംബാനിയോട് ബഹുമാനം. ചടങ്ങിലേക്ക് ഞങ്ങളെ വ്യക്തിപരമായി ക്ഷണിക്കാൻ സമയം കണ്ടെത്തിയതിന് ഇഷയ്ക്കും ശ്ലോകയ്ക്കും പ്രത്യേക നന്ദി'. ദുൽഖർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത്, ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ, ആമിർ ഖാൻ,രൺവീർ സിംങ്, ദീപിക പദുകോൺ പ്രിയങ്ക ചോപ്ര, വരുൺ ധവാൻ സോനം കപൂർ, രാജു ഹിരാനി തുഷാർ കപൂർ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

 

ബാന്ദ്ര-കുർള കോംപ്ലക്സിലാണ് കൾച്ചറൽ സെന്റർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ കലകളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള നിത അംബാനിയുടെ സ്വപ്‌നമാണ് ഇത്. സാംസ്‌കാരിക കേന്ദ്രത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 2,000 പേർക്ക് ഇരിക്കാവുന്ന ഗ്രാൻഡ് തിയേറ്റർ, 4 നിലകളുള്ള ആർട്ട് ഹൗസ്, 52,627 ചതുരശ്ര അടി വിസ്തീർണമുള്ള പവലിയൻ, ഒരു സ്റ്റുഡിയോ തിയേറ്റർ എന്നിവയുമുണ്ട്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News