അക്ഷയ്കുമാര്‍ ചിത്രം 'സൂര്യവൻഷി'യുടെ പ്രദർശനം തടഞ്ഞ് കർഷകർ

റിഹാന, ഗ്രേറ്റ തുൻബെർഗ് അടക്കം കർഷകപ്രക്ഷോഭത്തിന് ആഗോളതലത്തിൽ വൻ പിന്തുണ ലഭിച്ചപ്പോൾ അക്ഷയ് കുമാർ വിമർശനവുമായി രംഗത്തെത്തിയിരുന്നു

Update: 2021-11-08 14:59 GMT
Editor : Shaheer | By : Web Desk
Advertising

കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷികനിയമങ്ങളെ പിന്തുണച്ചെന്ന് ആരോപിച്ച് അക്ഷയ് കുമാറിന്റെ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കർഷകർ. പഞ്ചാബിൽ അക്ഷയ്കുമാറിന്റെ പുതിയ ചിത്രം 'സൂര്യവൻഷി'യുടെ പ്രദർശനം കർഷകസംഘടനകൾ തടഞ്ഞു. വിവാദ നിയമങ്ങൾ പിൻവിക്കുന്നതുവരെ താരത്തിന്റെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.

ഭാരതി കിസാൻ യൂനിയൻ പ്രവർത്തകരാണ് പഞ്ചാബ് ഹോഷിയാർപൂരിലെ ഷഹീദ് ഉദ്ദം സിങ് പാർക്കിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. നഗരത്തിലെ തിയറ്ററുകളിൽ 'സൂര്യവൻഷി'യുടെ പ്രദർശനം തടയുകയും ചെയ്തു. പാട്യാല, ബുദ്‌ലാധ അടക്കമുള്ള നഗരങ്ങളിൽ നിരവധി തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നത് നിർത്തിവപ്പിച്ചിട്ടുണ്ട്.

Full View

റിഹാന, ഗ്രേറ്റ തുൻബെർഗ് അടക്കം കർഷകപ്രക്ഷോഭത്തിന് ആഗോളതലത്തിൽ വൻ പിന്തുണ ലഭിച്ചപ്പോൾ അക്ഷയ് കുമാർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിഭാഗീയത സൃഷ്ടിക്കുന്നവരെ ശ്രദ്ധിക്കരുതെന്നായിരുന്നു അന്ന് താരം പറഞ്ഞത്. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന 'സൂര്യവൻഷി'യിൽ കത്രീന കൈഫാണ് നായിക. അജയ് ദേവ്ഗണും രൺവീർ സിങ്ങും ചിത്രത്തിൽ മുഖ്യറോളിലെത്തുന്നുണ്ട്. ചിത്രം റിലീസിന്‍റെ ആദ്യ ദിവസം തന്നെ 25 കോടി കളക്ഷൻ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News