ഗാന്ധിയും ഗോഡ്സെയും നേര്‍ക്കുനേര്‍; എ.ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ 'ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ്'

ചിത്രം 2023 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും

Update: 2022-12-27 15:14 GMT
Editor : ijas | By : Web Desk
Advertising

മഹാത്മാ ഗാന്ധിയുടെയും നാഥുറാം ഗോഡ്സെയുടെയും ജീവിത കഥ പറയുന്ന 'ഗാന്ധി ഗോഡ്സെ ഏക് യുദ്ധ്' എന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. രാജ്കുമാര്‍ സന്തോഷിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രാജ്കുമാര്‍ സന്തോഷി ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമായിരിക്കും ചിത്രത്തിന്‍റെ പ്രമേയമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ദീപത് അത്നാനിയാണ് മഹാത്മ ഗാന്ധിയെ അവതരിപ്പിക്കുന്നത്. ചിന്മയ് മൻഡലേകർ നാഥുറാം ഗോഡ്സെയെ അവതരിപ്പിക്കും. അസ്ഗർ വജാഹത്തും രാജ്കുമാർ സന്തോഷിയും ചേർന്നാണ് ഗാന്ധി ഗോഡ്സെ ഏക് യുദ്ധ് എഴുതിയിരിക്കുന്നത്. സന്തോഷി പ്രൊഡക്ഷൻസ് എൽ.എൽ.പി നിർമിക്കുന്ന ചിത്രം പി.വി.ആർ പിക്ചേഴ്സ് റിലീസ് ചെയ്യും. എ.ആർ റഹ്മാനിന്‍റേതാണ് സംഗീതം. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം നിര്‍വ്വഹിക്കുന്നത്. ഗാന്ധി ഗോഡ്‌സെ ഏക് യുദ്ധ് 2023 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News