സാമ്പത്തിക ബുദ്ധിമുട്ടാണ് ഗൗരി ഇന്റീരിയർ ഡിസൈനറാകാൻ കാരണം: ഷാരൂഖ് ഖാന്‍

ഗൗരി എഴുതിയ മൈ ലൈഫ് ഇൻ എ ഡിസൈൻ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഷാരൂഖ് ഇക്കാര്യം വെളിപ്പെടുത്തിയത്

Update: 2023-05-16 16:40 GMT
Gauri became an interior designer due to financial difficulties: Shah Rukh Khan
AddThis Website Tools
Advertising

'മന്നത്ത്' എന്ന പേര് നമ്മളിൽ ഭൂരിഭാഗം പേരും കേട്ടിരിക്കാൻ ഇടയുള്ള ഒന്നാണ്. ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാന്റെ മുംബൈയിലെ കൂറ്റൻ ബംഗ്ലാവിന്റെ പേരാണ് 'മന്നത്ത്'. കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന 27,000 സ്‌ക്വയർഫീറ്റുള്ള കൂറ്റൻ വീട്. 200 കോടി രൂപയാണ് ഈ വീടിന്റെ ഏകദേശ ചെലവ്. ഇത്രയും മുതൽമുടക്കിൽ ഒരുക്കിയ ഈ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് കിംഗ് ഖാന്റെ ഭാര്യ ഗൗരി തന്നെയാണ്. മന്നത്തിന്റെ മാത്രമല്ല ബോളിവുഡിലെ മിക്ക സൂപ്പർ താരങ്ങളുടേയും വീടൊരുക്കിയിരിക്കുന്നത് ഗൗരിയിരിക്കുത് ഗൗരിയാണ്.

ഇപ്പോഴിതാ ഗൗരി മന്നത്തിന്റെ ഇന്റീരിയർ ഡിസൈനറായ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഗൗരി എഴുതിയ മൈ ലൈഫ് ഇൻ എ ഡിസൈൻ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഷാരൂഖ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടാണ് ഗൗരിയെ വീടിന്റെ ഇന്റീരിയർ ഡിസൈനിംഗ് ഏൽപ്പിച്ചതെന്നാണ് താരം പറയുന്നത്. 'അക്കാലത്ത് ഞങ്ങളുടെ കയ്യിൽ അധികം പണമില്ലായിരുന്നു. അൽപ്പം പണം കയ്യിൽ വന്നപ്പോൾ ഒരു വീട് വാങ്ങാമെന്ന് വിചാരിച്ചു. ന്നാൽ മന്നത്ത് വാസയോഗ്യമാക്കാൻ അത് പുനർനിർമിക്കേണ്ടി വന്നു''- ഷാരൂഖ് പറഞ്ഞു.


''ഇന്റീരിയർ ഡിസൈൻ ചെയ്യാൻ അന്ന് ഒരു ഡിസൈനറെ സമീപിച്ചു. എന്നാൽ അദ്ദേഹം പറഞ്ഞ തുക അന്ന് ഞങ്ങളുടെ കയ്യിൽ ഇല്ലായിരുന്നു. ആ ചെലവ് അന്ന് എന്റെ ശമ്പളത്തിനേക്കാൾ കൂടുതലായിരുന്നു. അതുകഴിഞ്ഞ് എങ്ങനെ വീട് പൂർത്തിയാക്കുമെന്ന ചിന്തയിലാണ് ഗൗരിയോട് ആ ചുമതല ഏറ്റെടുക്കാമോയെന്ന് ഞാൻ ചോദിക്കുന്നത്. ഗൗരി ആ ജോലി സന്തോഷത്തോടെ ഏറ്റെടുത്തു. അങ്ങനെയാണ് ഗൗരി മന്നത്തിന്റെ ഇന്റീരിയർ ഡിസൈനറാവുന്നത്. പിന്നീട് വർഷങ്ങളായി ഞങ്ങൾ സമ്പാദിച്ച പണം കൊണ്ട് വീട്ടിലേക്ക് ചെറിയ സാധനങ്ങൾ വാങ്ങി''-  ഷാറൂഖ് കൂട്ടിച്ചേർത്തു


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News