ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍ 100 കോടി ക്ലബ്ബില്‍

ആന്ധ്രാപ്രദേശ്-തെലങ്കാന എന്നിവിടങ്ങളിൽ നിന്നും 63 കോടിയാണ് ചിത്രത്തിന്‍റെ ഗ്രോസ് കലക്‌ഷൻ

Update: 2022-10-11 04:29 GMT
Editor : Jaisy Thomas | By : Web Desk
ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍ 100 കോടി ക്ലബ്ബില്‍
AddThis Website Tools
Advertising

ഹൈദരാബാദ്: ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ്ഫാദർ നൂറ് കോടി ക്ലബ്ബിൽ. പ്രദർശനത്തിനെത്തി അഞ്ച് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ചിരഞ്ജീവിയാണ് ചിത്രത്തിലെ നായകന്‍

ആന്ധ്രാപ്രദേശ്-തെലങ്കാന എന്നിവിടങ്ങളിൽ നിന്നും 63 കോടിയാണ് ചിത്രത്തിന്‍റെ ഗ്രോസ് കലക്‌ഷൻ. മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്ന ലൂസിഫര്‍. മോഹന്‍ലാലായിരുന്നു ടൈറ്റില്‍ റോളിലെത്തിയത്.

ഉത്തരേന്ത്യയില്‍ മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ അവിടെ 600 സ്ക്രീനുകളിലും പുതിയതായി ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍പ്പനയായതായും വിവരങ്ങൾ എത്തിയിരുന്നു. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ്. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജയാണ് ഗോഡ്ഫാദറിന്‍റെ സംവിധായകൻ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

Web Desk

By - Web Desk

contributor

Similar News