'മതപരമായ വിശ്വാസങ്ങൾക്ക് വേണ്ടി വേർപിരിഞ്ഞു'; അസിം റിയാസുമായുള്ള ബന്ധം ഉപേക്ഷിച്ചതായി നടി ഹിമാൻഷി

തട്ടമിട്ട ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഹിമാൻഷി രൂക്ഷമായ സൈബർ ആക്രമണം നേരിട്ടിരുന്നു

Update: 2023-12-06 18:29 GMT
Himanshi Khurana announces breakup with Asim Riaz
AddThis Website Tools
Advertising

അസിം റിയാസുമായുള്ള ബന്ധം ഉപേക്ഷിച്ചതായി നടിയും ബിഗ് ബോസ് താരവുമായ ഹിമാൻഷി ഖുറാന. മതപരമായ വിശ്വാസങ്ങൾക്ക് വേണ്ടി വേർപിരിയുന്നുവെന്നും അസിം റിയാസുമായി മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഹിമാൻഷി ട്വിറ്ററിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

"അസിം റിയാസുമൊന്നിച്ചുള്ള ബന്ധം ഏറെ മഹത്തരമായിരുന്നെങ്കിലും ഇപ്പോൾ പിരിയാനുള്ള സമയമടുത്തിരിക്കുകയാണ്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടേതായ വഴികളിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചു. രണ്ടു പേരുടെയും മതവിശ്വാസങ്ങളോടുള്ള ബഹുമാനം പുലർത്തിക്കൊണ്ടു തന്നെ ആ മതവിശ്വാസങ്ങൾക്ക് വേണ്ടിയാണ് ഈ വേർപിരിയൽ. ഞങ്ങൾ പരസ്പരം മറ്റ് പ്രശ്‌നങ്ങളില്ല. ഈ വേളയിൽ ഇരുവരുടെയും സ്വകാര്യതയെ മാനിക്കണമെന്നഭ്യർഥിക്കുകയാണ്"

അസിം റിയാസുമായുള്ള ബന്ധത്തിലൂടെ തന്നെ വാർത്തകളിൽ ഏറെ തവണ ഇടംപിടിച്ചിട്ടുണ്ട് ഹിമാൻഷി. തട്ടമിട്ട ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് സൈബർ ആക്രമണവും നേരിട്ടിട്ടുണ്ട്. ഹിമാൻഷി മുസ്‌ലിം ആയെന്നും രാഖി സാവന്ത് 2 എന്നുമൊക്കെയായിരുന്നു ഹിമാൻഷിയുടെ പോസ്റ്റുകൾക്ക് ലഭിച്ചിരുന്ന പ്രതികരണങ്ങൾ. 2020ലാണ് അസിമുമായി ഹിമാൻഷി പ്രണയത്തിലാകുന്നത്.

പഞ്ചാബിലെ കിറാത്പൂർ സാഹിബിൽ നിന്നുള്ള ഹിമാൻഷി മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഗായികയായും പേരെടുത്തു. ജീത് ലെൻഗി ജഹാൻ (2012) ആണ് ആദ്യ ബോളിവുഡ് സിനിമ. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് 13 റിയാലിറ്റി ഷോയുടെ ഭാഗമായി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News