തെലുങ്കിൽ അയ്യപ്പൻ നായരുടെ കണ്ണമ്മയും കോശിയുടെ റൂബിയും മലയാളി നടിമാർ
അയ്യപ്പൻ നായരുടെ കണ്ണമ്മയായി നിത്യാമേനോനും കോശിയുടെ റൂബിയായി സംയുക്താ മേനോനുമാണ് അഭിനയിക്കുന്നത്
മലയാളത്തിൽ സച്ചി സംവിധാനം ചെയ്ത ഹിറ്റ് സിനിമ 'അയ്യപ്പനും കോശി'യും 'ഭിംല നായകാ'യി തെലുങ്കിലെത്തുമ്പോൾ പ്രധാന കഥാപാത്രങ്ങളുടെ ഭാര്യമാരായി അഭിനയിക്കുന്നത് മലയാളി നടിമാർ.
അയ്യപ്പൻ നായരുടെ കണ്ണമ്മയായി നിത്യാമേനോനും കോശിയുടെ റൂബിയായി സംയുക്താ മേനോനുമാണ് അഭിനയിക്കുന്നത്. സംയുക്തയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്.
തെലുങ്ക് സൂപ്പർ താരമായ പവൻ കല്ല്യാണാണ് അയ്യപ്പൻ നായരുടെ തെലുങ്ക് വേർഷനായ ഭിംല നായകിനെ അവതരിപ്പിക്കുന്നത്. തുല്യകഥാപാത്രമായ കോശിയെ അവതരിപ്പിക്കുന്നത് ബാഹുബലിയിൽ വില്ലനായിരുന്ന റാണ ദഗ്ഗുബാട്ടിയാണ്.
മലയാളികൾ വൻവരവേൽപ്പ് നൽകിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും അതേ മികവ് പുലർത്തുന്ന മട്ടിലാണ് തയാറാക്കുന്നത്. മുണ്ടൂർ മാടന്റെയും കോശിയുടെ വൈര്യത്തിന്റെ കഥക്ക് പശ്ചാത്തലമായി നൽകിയ ആദകച്ചക്ക എന്ന തീം സോങ്ങിന് തെലുങ്ക് ഭാഷ്യം തയാറാക്കിയിട്ടുണ്ട്.
സാഗർ കെ. ചന്ദ്രയാണ് സംവിധായകൻ. രവി കെ. ചന്ദ്രനാണ് ഛായഗ്രഹണം നിർവഹിക്കുന്നത്.
സിതാര എൻറർടെയ്ൻമെൻറ്‌സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ജനുവരി 12 ന് തിയേറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
#bhimlanayak @PawanKalyan @RanaDaggubati pic.twitter.com/7IIT0oA6VQ
— Manikanta utnas (@Manikan61994517) September 20, 2021