ഇനി ജിയോഹോട്ട്സ്റ്റാർ; ജിയോ സിനിമയും ഹോട്ട്സ്റ്റാറും ലയിച്ചു
മൂന്നുലക്ഷം മണിക്കൂറുള്ള ഉള്ളടക്കങ്ങളാണ് ജിയോ ഹോട്സ്റ്റാറിലുള്ളത്
Update: 2025-02-14 10:49 GMT


മുംബൈ:രാജ്യത്തെ പ്രമുഖ പ്രീമിയം പ്ലാറ്റ്ഫോമുകളായ ജിയോ സിനിമയും ഹോട്ട്സ്റ്റാറും ലയിച്ച് ജിയോ ഹോട്ട്സ്റ്റാർ നിലവിൽ വന്നു. ഇരുപ്ലാറ്റ്ഫോമുകളിലും ലഭിച്ചുകൊണ്ടിരുന്ന സിനിമകൾ, ഷോകൾ,സ്ട്രീമിങ്ങുകളെല്ലാം ഇനി പുതിയ പ്ലാറ്റ്ഫോമുകളിലായിരിക്കും ലഭ്യമാവുക.
രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലെയും മൂന്നുലക്ഷം മണിക്കൂറുള്ള ഉള്ളടക്കങ്ങൾ ഇനി ജിയോ ഹോട്സ്റ്റാറിൽ കാണാനാകും. വയാകോം18 ഉം സ്റ്റാർ ഇന്ത്യയും ലയിച്ചതിനെ തുടർന്നാണ് പുതിയ പുതിയ പ്ലാറ്റ്ഫോം നിലവിൽ വന്നത്.
നിരവധി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും ജിയോ ഹോട്ട്സ്റ്റാർ അവതരിപ്പിച്ചിട്ടുണ്ട്. ജിയോ ഹോട്ട് സ്റ്റാറിൽ സിനിമകളും ഷോകളും സ്പോർട്സ് സ്ട്രീമിങ്ങുകളും പരസ്യത്തോടെ കാണാൻ സബ്സ്ക്രിപ്ഷൻ നിലവിൽ വേണ്ട.