ഒടിടി പ്ലാറ്റ്ഫോമുകള്‍ തിയറ്ററുകൾക്ക് ഭീഷണിയല്ലെന്ന് കമല്‍

ഒടിടി പുതിയ സാധ്യതകൾ തുറക്കുന്നു. ഒടിടി പുതിയ കാഴ്ചാ സംസ്കാരം സൃഷ്ടിച്ചു

Update: 2021-12-08 03:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒടിടി പ്ലാറ്റ്ഫോമുകള്‍ തിയറ്ററുകൾക്ക് ഭീഷണിയല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. ഒടിടി പുതിയ സാധ്യതകൾ തുറക്കുന്നു. ഒടിടി പുതിയ കാഴ്ചാ സംസ്കാരം സൃഷ്ടിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ പുതിയ സാധ്യത ഒടിടി തുറന്നിട്ടു. ഒടിടി സിനിമാ മേഖലയിൽ പുതിയ അവസരം തുറന്നിടുകയാണെന്നും കമല്‍ പറഞ്ഞു.

മരക്കാറിനെതിരായ ഡീഗ്രേഡിങ് പ്രേക്ഷകരുടെ അമിത പ്രതീക്ഷ മൂലമാണ്. നേരത്തെ തിയറ്ററിൽ കൂവിയ ഫാൻസുകാർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂവുകയാണെന്ന് കമല്‍ മീഡിയവണിനോട് പറഞ്ഞു. ഒരു സിനിമക്കെതിരെ മാത്രമല്ല ചുരുളി വന്നപ്പോഴും വേറെ രീതിയിലുള്ള പ്രചരണം വന്നിരുന്നു. ഫാന്‍സുകാര്‍ തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

ഐ.എഫ്.എഫ്.കെ ഫെബ്രുവരിയിലേക്ക് മാറ്റിയത് മരക്കാറിന്‍റെ റിലീസിനെ പേടിച്ചല്ലെന്നും കമല്‍ പറഞ്ഞു. ഐ.എഫ്.എഫ്.കെയെക്കുറിച്ച് അറിയാവുന്നവര്‍ അങ്ങനെ പറയില്ല. 26ാമത്തെ ചലച്ചിത്ര മേളയാണ് വരാന്‍ പോകുന്നത്. എല്ലാ വര്‍ഷവും ഡിസംബറിലാണ് മേള നടക്കുന്നത്. ഇതിനു മുന്‍പും സൂപ്പര്‍താരങ്ങളുടെ വലിയ റിലീസുകള്‍ ഉണ്ടായിട്ടുണ്ട്. അതിനിടയില്‍ ഐ.എഫ്.എഫ്.കെ നടത്തിയിട്ടുണ്ട്. മരക്കാര്‍ വലിയ സിനിമ തന്നെയാണ്. എന്നാല്‍ ഐ.എഫ്.എഫ്.കെയെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണിയല്ല. സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് അതെന്നും കമല്‍ പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News