' രാജ്യ ക്ഷേമത്തിനായി ഞാന്‍ പറഞ്ഞ വാക്കുകള്‍ ആരെയെങ്കിലും വേദനപ്പിച്ചെങ്കില്‍ ക്ഷമിക്കുക'; പിറന്നാൾ ദിനത്തിൽ വീഡിയോയുമായി കങ്കണ റണാവത്ത്

കങ്കണക്ക് ഇതെന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം

Update: 2023-03-23 08:02 GMT
Editor : Lissy P | By : Web Desk
Kangana Ranaut,Kangana Ranaut apologises to people she has hurt,Kangana Ranaut heartfelt message on her 36th birthday, പിറന്നാൾ ദിനത്തിൽ വീഡിയോയുമായി കങ്കണ റണാവത്ത്
AddThis Website Tools
Advertising

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ 36 ാം ജന്മദിനമാണ് ഇന്ന്. സിനിമകൾക്ക് പുറമെ വിവാദ പ്രസ്താവനകൾകൊണ്ട് എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന താരം പിറന്നാൾ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കും അതുപോലെ തന്നെ വെറുക്കുന്നവർക്കും വേണ്ടിയായിരുന്നു വീഡിയോ സന്ദേശം. തന്റെ പ്രസ്താവനകൾ ആരെയെങ്കിലും എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും വീഡിയോയിൽ പറയുന്നു.  ആദ്യമായാണ് കങ്കണ ക്ഷമാപണം  നടത്തുന്നത്. തന്നെ ഈ നിലയിലെത്താൻ സഹായിച്ച മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും വീഡിയോയിൽ നന്ദി പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് തന്റെ ശത്രുക്കളെയും വീഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നത്.

'എന്റെ ശത്രുക്കൾ എന്നെ ഒരിക്കലും വെറുതെയിരിക്കാൻ സമ്മതിക്കാറില്ല. എത്രവലിയ വിജയങ്ങൾ നേടിയാലും എന്നെ ഭൂമിയിൽ തന്നെ നിർത്താനും വിജയത്തിന്റെ പാതയിൽ തുടരാനും അവർ സഹായിച്ചു. പ്രതിസന്ധികളിൽ തളരാതെ എങ്ങനെ പോരാടണമെന്നും അവർ പഠിപ്പിച്ചു. അതിന് എന്നേക്കും ഞാൻ നന്ദിയുള്ളവളായിരിക്കും. സുഹൃത്തുക്കളേ, എന്റെ പ്രത്യയശാസ്ത്രം വളരെ ലളിതമാണ്. എന്റെ പെരുമാറ്റവും ചിന്തകളും ലളിതമാണ്, എല്ലാവർക്കും നല്ല കാര്യങ്ങൾ സംഭവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി ഞാൻ പറഞ്ഞ എന്തെങ്കിലും കാര്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കിൽ ഞാൻ ക്ഷമചോദിക്കുന്നു'.അവർ കൂട്ടിച്ചേർത്തു.

പച്ചയും പിങ്ക് നിറത്തിലുള്ള സിൽക്ക് സാരി ധരിച്ചായിരുന്നു കങ്കണ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കങ്കണക്ക് ഇതെന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. പിറന്നാൾ പോസറ്റീവായി ആഘോഷിക്കാൻ തീരുമാനിച്ചോ എന്നായിരുന്നു വീഡിയോക്ക് താഴെയുള്ള കമന്റ്.

അതേസമയം, ഖലിസ്ഥാനികൾക്ക് നൽകിയ പിന്തുണയുടെ പേരിൽ ഗായകനും നടനുമായ ദിൽജിത് ദോസഞ്ചിനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞദിവസം കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News