ടൈറ്റാനികില്‍ കേറ്റ് വിന്‍സ്‍ലെറ്റ് അണിഞ്ഞ ഓവര്‍കോട്ട് ലേലത്തിന്

ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗത്തില്‍ കേറ്റ് അവതരിപ്പിച്ച റോസ് എന്ന കഥാപാത്രം പിങ്ക് നിറത്തിലുള്ള ഈ ഓവര്‍കോട്ടാണ് ധരിച്ചിരിക്കുന്നത്

Update: 2023-08-14 07:24 GMT
Editor : Jaisy Thomas | By : Web Desk
Kate Winslet

ടൈറ്റാനികില്‍ കേറ്റ് വിന്‍സ്‍ലറ്റ്

AddThis Website Tools
Advertising

ന്യൂയോര്‍ക്ക്: ടൈറ്റാനിക് സിനിമയില്‍ നായിക കേറ്റ് വിന്‍സ്‍ലെറ്റ് അണിഞ്ഞ ഓവര്‍കോട്ട് ലേലത്തിന് വയ്ക്കുന്നു. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗത്തില്‍ കേറ്റ് അവതരിപ്പിച്ച റോസ് എന്ന കഥാപാത്രം പിങ്ക് നിറത്തിലുള്ള ഈ ഓവര്‍കോട്ടാണ് ധരിച്ചിരിക്കുന്നത്.

സെപ്തംബര്‍ 13നാണ് ലേലം നടക്കുക. ന്യൂജഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലേലസ്ഥാപനമായ ഗോള്‍ഡിനാണ് ലേലം സംഘടിപ്പിക്കുന്നത്. ലേലത്തില്‍ ആറക്ക സംഖ്യയില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഗോള്‍ഡിന്‍ സ്ഥാപകനും സിഇഒയുമായ കെന്‍ ഗോള്‍ഡിന്‍ പറഞ്ഞു. അഞ്ച് പേർ ഇതിനകം ലേലം വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി വരെയുള്ള ഏറ്റവും ഉയർന്ന തുക 34,000 ഡോളറാണ്. കോട്ടില്‍ ഇപ്പോഴും ടൈറ്റാനികിന്‍റെ ചിത്രീകരണ സമയത്തുള്ള ജലത്തിന്‍റെ അംശം ഇപ്പോഴുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിങ്ക് നിറത്തില്‍ കറുത്ത എംബ്രോയ്ഡറിയോടു കൂടിയതാണ് കോട്ട്. വുളനാണ് മെറ്റീരിയല്‍. പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ധന്‍ ഡെബോറ ലിൻ സ്കൂട്ടാണ് കോട്ട് ഡിസൈന്‍ ചെയ്തത്. ടൈറ്റാനികിലൂടെ ഡെബോറയ്ക്ക് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കറും ലഭിച്ചിരുന്നു.

''ജാക്കിനെ രക്ഷിക്കുന്നതിനിടയിൽ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലൂടെ സഞ്ചരിക്കുമ്പോൾ ആ ഉന്മാദ നിമിഷങ്ങളിൽ റോസ് ധരിച്ചിരുന്ന തറയോളം നീളമുള്ളതാണ് ഈ കമ്പിളി ഓവർകോട്ട്.ഫ്ലോറൽ എംബ്രോയ്ഡറിയ്‌ക്കൊപ്പം കറുത്ത നിറത്തിലുള്ള എംബ്രോയ്ഡറിയുമുണ്ട്. ലേല കമ്പനിയായ ഗോൾഡിൻ ലേല വെബ്‌സൈറ്റിൽ പരാമർശിക്കുന്നു.

1997ലാണ് ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് തിയറ്ററുകളിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ത്രീ ഡി ഫോര്‍ കെ ദൃശ്യമികവോടെ ചിത്രം വീണ്ടും റിലീസ് ചെയ്തിരുന്നു. യാത്ര പുറപ്പെട്ട്‌ മൂന്നാം ദിവസം ഒരു പടുകൂറ്റൻ മഞ്ഞുമലയിൽ ഇടിച്ചുതകര്‍ന്ന് മുങ്ങിയ ആര്‍.എം.എസ് ടൈറ്റാനിക്ക് എന്ന കപ്പലിന്‍റെ ദുരന്തത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മികച്ച ചിത്രം, സംവിധായകൻ, ഛായാഗ്രഹണം ഉൾപ്പെടെ 11 അക്കാദമി അവാർഡുകൾ നേടിയ ചിത്രം ആഗോള ബോക്‌സ് ഓഫീസ് ജേതാവായി മാറുകയും ചെയ്തു. നിലവിൽ ലോകമെമ്പാടുമുള്ള സിനിമകളില്‍ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമെന്ന റെക്കോര്‍ഡ് ടൈറ്റാനിക്കിന് സ്വന്തമാണ്.

ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജാക്ക് ഡേവിസൺ, റോസ് ഡ്വിറ്റ് ബുക്കറ്റെർ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തില്‍ അവതരിപ്പിച്ചത്. ദുരന്ത ചിത്രമെന്നതിനപ്പുറം പ്രണയ ചിത്രമെന്ന ലേബലില്‍ കൂടിയാണ് ടൈറ്റാനിക്ക് ആഗോള പ്രശസ്തി നേടിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News