കെഡി ദ് ഡെവിൾ; കന്നഡയിൽ നിന്ന് വീണ്ടുമൊരു പാൻ ഇന്ത്യൻ ചിത്രം; ധ്രുവ് സർജയ്‌ക്കൊപ്പം ശബ്ദസാന്നിധ്യവുമായി മോഹൻലാലും

ആദ്യ ഒരു മണിക്കൂറിൽ നാല് മില്യണിൽ അധികം ആളുകളാണ് കന്നഡ ടീസർ കണ്ടത്

Update: 2022-10-20 13:58 GMT
കെഡി ദ് ഡെവിൾ; കന്നഡയിൽ നിന്ന് വീണ്ടുമൊരു പാൻ ഇന്ത്യൻ ചിത്രം; ധ്രുവ് സർജയ്‌ക്കൊപ്പം ശബ്ദസാന്നിധ്യവുമായി മോഹൻലാലും
AddThis Website Tools
Advertising

കന്നഡയിൽ നിന്ന് വീണ്ടുമൊരു പാൻ ഇന്ത്യൻ ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. കെഡി ദ് ഡെവിൾ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ ധ്രുവ് സർജയാണ് നായകനായി എത്തുന്നത് . ഷോമാൻ പ്രേം ആണ് ചിത്രത്തിന്റെ സംവിധായകൻ. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ടീസർ റിലീസ് ചെയ്തു.ആദ്യ ഒരു മണിക്കൂറിൽ നാല് മില്യണിൽ അധികം ആളുകളാണ് കന്നഡ ടീസർ കണ്ടത്.

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ ശബ്ദസാന്നിധ്യമുളള മലയാളം ടീസർ പുറത്തുവന്ന് ഒരു മണിക്കൂറിനകം ഒരു മില്യണിൽ അധികംപേർ കണ്ടുകഴിഞ്ഞു. രാമായണ യുദ്ധം പെണ്ണിന് വേണ്ടി, മഹാഭാരത യുദ്ധം മണ്ണിന് വേണ്ടി, ഈ കലിയുഗ യുദ്ധം തിളയ്ക്കുന്ന ചോരയ്ക്ക് വേണ്ടി എന്ന് മോഹൻലാലിന്റെ ശബ്ദത്തിലാണ് കെ.ഡിയുടെ മലയാളം ടീസർ തുടങ്ങുന്നത്. ധ്രുവ് സർജയുടെ കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രമാണിത്. കെവിഎൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. സംഗീതം അർജുൻ ജന്യ. ഛായാഗ്രഹണം വില്യം ഡേവിഡ്.


Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News