'ഭര്‍ത്താവിന് പണി കിട്ടിയതുകൊണ്ട് ജന്മദിനം എങ്ങനെ ആഘോഷിക്കാം?' സുപ്രിയയോട് ലിസ്റ്റിന്‍ സ്റ്റീഫന്‍

ഫേസ്ബുക്കിൽ എഴുതിയിട്ടതിന്റെ പേരിൽ മാനസികമായി ബുദ്ധിമുട്ടിച്ചാൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് ലിസ്റ്റിന്‍ കുറിപ്പ് അവസാനിപ്പിച്ചത്.

Update: 2023-07-31 08:24 GMT
Advertising

കൊച്ചി: നിര്‍മാതാവ് സുപ്രിയ മേനോന് രസകരമായ ജന്മദിനാശംസകളുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഭര്‍ത്താവ് പൃഥ്വിരാജ് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ എങ്ങനെ ജന്മദിനം ആഘോഷിക്കാമെന്ന് സുപ്രിയയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താനിങ്ങനെയൊക്കെ ഫേസ്ബുക്കിൽ എഴുതിയിട്ടതിന്റെ പേരിൽ മാനസികമായി ബുദ്ധിമുട്ടിച്ചാൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് ട്രോള്‍ കുറിപ്പ് ലിസ്റ്റിന്‍ അവസാനിപ്പിച്ചത്.

ലിസ്റ്റിന്‍ സ്റ്റീഫന്‍റെ കുറിപ്പ്

കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്പെൻഡ്‌ ചെയ്ത് ബർത്ത്ഡേ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവ്. ഈ വർഷം ഭർത്താവിന് പണികിട്ടിയതുകൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം?

തൽക്കാലം ഒരു ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ...

ഗ്ലാസ് കൈയിൽ എടുത്ത് കൊണ്ട് ....

ഇനി ഞാൻ ഒന്നും പറയുന്നില്ല..

ഹാപ്പി ബര്‍ത്ത്ഡേ സുപ്രിയ.. ഗോഡ് ബ്ലെസ്

ഇങ്ങനെ ഞാൻ ഫേസ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ എന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്പെൻഡ്‌ ചെയ്ത് ബർത്ത്ഡേ ...

Posted by Listin Stephen on Sunday, July 30, 2023


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News