മോഹന്‍ലാലിന്‍റെ അടുത്ത രണ്ടു ചിത്രങ്ങള്‍ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും കൂടെ

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ബോക്സിങ് പശ്ചാത്തലത്തില്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്ന സിനിമ ഉപേക്ഷിച്ചു

Update: 2022-02-23 12:29 GMT
Editor : ijas
മോഹന്‍ലാലിന്‍റെ അടുത്ത രണ്ടു ചിത്രങ്ങള്‍ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും കൂടെ
AddThis Website Tools
Advertising

ബറോസിന് ശേഷമുള്ള മോഹന്‍ലാലിന്‍റെ അടുത്ത രണ്ടു ചിത്രങ്ങള്‍ പുതുതലമുറ സംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും കൂടെ. ഇരുവര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതായി 'കേരള കൗമുദി' റിപ്പോര്‍ട്ട് ചെയ്തു. ആഷിഖ് അബുവിന്‍റെയും ടിനു പാപ്പച്ചന്‍റെയും സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ആദ്യമായാണ്. യുവസംവിധായകരുടെ സിനിമകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക എന്ന ഉദേശത്തിലാണ് മോഹന്‍ലാല്‍ അവസരം നല്‍കുന്നത്. ഇരു ചിത്രങ്ങളും ആശിര്‍വാദ് സിനിമാസായിരിക്കില്ല നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതെ സമയം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ബോക്സിങ് പശ്ചാത്തലത്തില്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്ന സിനിമ ഉപേക്ഷിച്ചു. ചിത്രത്തിനായി മോഹന്‍ലാല്‍ ബോക്സിങ് പരിശീലനം നടത്തുന്ന വീഡിയോയും ഫോട്ടോയും നേരത്തെ പുറത്തുവന്നിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആയിരിക്കും ചിത്രം നിര്‍മിക്കുകയെന്നാണ് അറിയിച്ചിരുന്നത്. ബറോസിന് ശേഷം ചിത്രം പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഈ ചിത്രമാണ് ഉപേക്ഷിച്ചത്.

ടോവിനോ തോമസ്, അന്ന ബെന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാരദന്‍ ആണ് ആഷിഖ് അബുവിന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മാര്‍ച്ച് മൂന്നിന് ചിത്രം റിലീസ് ചെയ്യും. അജഗജാന്തരം ആണ് ടിനു പാപ്പച്ചന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 'സ്വാതന്ത്രൃം അര്‍ധരാത്രിയില്‍' ആണ് ടിനുവിന്‍റെ ആദ്യ സംവിധാന ചിത്രം. ഇരു ചിത്രങ്ങളും തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News