ഇസ്രയേലിനെ പ്രകീര്‍ത്തിച്ചും പുകഴ്ത്തിയും മണിഹെയ്സ്റ്റ് താരങ്ങള്‍: സീരീസ് ബഹിഷ്കരിക്കാന്‍ ട്വിറ്ററില്‍ ആഹ്വാനം
അതെ സമയം ഫലസ്തീനെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്ന സീരീസിലെ മറ്റൊരു താരം ആല്‍ബ ഫ്ലോറസിനോട്(നൈറോബി) സഹ താരങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടും നിരവധി പേര്‍ ട്വീറ്റ് ചെയ്തു
ഇസ്രായേലിനെ പ്രകീര്‍ത്തിച്ചും പുകഴ്ത്തിയും ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിച്ച മണിഹെയ്സ്റ്റ് താരങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനം. ഇസ്രയേലില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന ചാനല്‍ 12 ആണ് മണിഹെയ്സ്റ്റ് താരങ്ങളുമായി അഭിമുഖം നടത്തിയത്. അഭിമുഖ സംഭാഷണത്തിനിടെയാണ് സീരിസില്‍ ഹെല്‍സിങ്കി, ബൊഗോട്ട, അര്‍തൂറോ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രധാന താരങ്ങള്‍ ഇസ്രയേലിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്.
''ഇസ്രയേലിലേക്കുള്ള മുന്‍ സന്ദര്‍ശനങ്ങളെല്ലാം അതിശയിപ്പിക്കുന്ന അനുഭവമാണ് സമ്മാനിച്ചത്. ഇനിയും ഇസ്രയേലിലേക്ക് മടങ്ങി വരാനാകുമെന്ന് പ്രതീക്ഷിക്കുന്നു, എനിക്കറിയാം ഞങ്ങള്‍ക്ക് ഒരുപാട് ആരാധകര്‍ അവിടെയുണ്ടെന്ന്. അവര്‍(ഇസ്രയേലികള്‍) വിസ്മയിപ്പിക്കുന്ന ജനതയാണ്''; ഹെല്‍സിങ്കിയെ അവതരിപ്പിച്ച ഡാര്‍ക്കോ പെറിച്ച് പറഞ്ഞു.
''തീർച്ചയായും ഞാന്‍ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇസ്രയേൽ. എനിക്ക് ടെൽ അവീവിൽ നിന്നുള്ള ഒരു സുഹൃത്ത് ഉണ്ട്. ഞാൻ ശരിക്കും വരാൻ ആഗ്രഹിക്കുന്നു. ഇസ്രയേലിനെക്കുറിച്ച് ഞാൻ അത്ഭുതകരമായ കാര്യങ്ങൾ കേട്ടിട്ടുണ്ട്''; അര്‍തൂറേയെ അവതരിപ്പിച്ച എന്‍ റിക്കേ ആര്‍സി പറഞ്ഞു. ഇസ്രയേലില്‍ നിന്നും നിര്‍മിച്ച് നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്ന ഫൗദ സീരീസിനെയും താരങ്ങള്‍ പുകഴ്ത്തി.
Money Heist produced inspired by oppressing & killing Palestinian? Such a shame statement made by @lacasadepapel cast!!!!! #boycottlacasadepapel https://t.co/2wGk0HWZMp
— 🇲🇾محمد خيرُلامري (@krollamry) September 9, 2021
give things up for palestine, even if it meant your favorite tv show. #BoycottLaCasaDePapel
— ❁ qays (@irrsmail) September 6, 2021
"While millions of Money Heist fans wait for the fifth season, performers from the successful show appeared on an Israeli channel, expressing their support for the Israeli occupation and celebrating its criminal activities against Palestinian(s)." https://t.co/l56rDOs2tz #BDS
— Jinjirrie 🐈⬛ (@Jinjirrie) September 9, 2021
أبطال مسلسل "LA CASA DE PAPEL" يظهرون على قناة إسرائيلية ويمدحون الاحتلال وأعماله الدرامية المستوحاة من الانتهاكات ضد الفلسطينيون#فلسطين pic.twitter.com/DYnSbofs6G
— شبكة قدس الإخبارية (@qudsn) September 4, 2021
🐾 @AlvaroMorte #lacasadepapel
— SND ✈ RADAR ✈ JO (@sanad76725928) September 5, 2021
Turns out @lacasadepapel's cast sang praises about the Israeli occupation & the drama they produced inspired by oppressing & killing Palestinians. What a shame. #BoycottLaCasaDePapel #lecasadepapel pic.twitter.com/biF6jxTC7r https://t.co/TKyKar3gGX
അതിനിടെ അഭിമുഖ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ സീരിസ് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് ട്വിറ്ററില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുള്ളത്. ഫലസ്തീനി ജനതയുടെ പോരാട്ടങ്ങളെ മോശമായി ചിത്രീകരിക്കുന്നതാണ് താരങ്ങളുടെ നിലപാടെന്നും ഐ.എം.ഡി.ബിയിലടക്കം സീരീസിന് റേറ്റിങ് കുറച്ച് നല്‍കി പ്രതികരിക്കണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
There is no doubt that everyone who claims to be a HUMAN believes that the normalization with the Israeli occupation done by the stars of La Casa de Papel is a BETRAYAL of humanity, but believing in this is NOT enough, we must ABSOLUTELY boycott this series! #BoycottLaCasadePapel pic.twitter.com/9JEUAsnQ7k
— Saïda 🕊 🇹🇳 (@Saida2021Saida) September 5, 2021
ഇതാദ്യമായല്ല മണിഹെയ്സ്റ്റ് താരങ്ങള്‍ ഫലസ്തീനിനെതിരെ നിലപാട് സ്വീകരിക്കുന്നത്. ഇതിനു മുമ്പ് 2019ല്‍ ഡെന്‍വറിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച ഐമി ലോറന്‍റേയും ഇസ്രയേലിനെ പുകഴ്ത്തി രംഗത്തുവന്നിരുന്നു.
അതെ സമയം ഫലസ്തീനെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്ന സീരീസിലെ മറ്റൊരു താരം ആല്‍ബ ഫ്ലോറസിനോട്(നൈറോബി) സഹ താരങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടും നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ഗസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 248 പേര്‍ കൊല്ലപ്പെട്ട കഴിഞ്ഞ മെയിലാണ് ആല്‍ബ ഫ്ലോറസ് ഫലസ്തീന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. 'തന്‍റെ എല്ലാ പിന്തുണയും ഫലസ്തീനി ജനതക്കാണ്'-എന്നാണ് ആല്‍ബ ട്വീറ്റ് ചെയ്തിരുന്നത്.
On May 15, Alba Flores tweeted in solidarity with Palestinian people during Israeli aggression on Gaza.
— V PALESTINE 🇵🇸 (@V_Palestine20) September 5, 2021
Why is she now staying silent after her colleagues at La Casa de Papel have shown support for Israel's apartheid and occupation? #BoycottLaCasadePapel pic.twitter.com/1fDm2Vws2y
Fans of #LaCasaDePapael urged Alba Flores to take a stance against her colleagues who praised Israeli apartheid in an interview, a few days ago.
— Jasika (@sikka1221) September 5, 2021
Last May, Alba tweeted in solidarity with #Palestinian people during Israeli aggression on the #Gaza Strip. #BoycottLaCasadePapel pic.twitter.com/PIUbXD37FX
Since then, a boycott campaign under the hashtag #BoycottLaCasaDePapel has been launched, while others targeted the show's rating on IMDB.#LCDP5 #MoneyHeistSeason5 #Netflix pic.twitter.com/xoH7zv5NKr
— Al Mayadeen English (@MayadeenEnglish) September 5, 2021
#BoycottLaCasaDePapel
— Abdullah (@ShahDukhKhan) September 5, 2021
While the show has been gaining huge viewership and hype in Pakistan and other muslim countries , in a recent interview on a israeli channel the money heist's cast has shown praise and support for Israel. Link to the article https://t.co/PrM5rswiu6