രണ്ടാം കാഴ്ചയില്‍ മറ്റൊരു സിനിമ: വിജയരാഘവന്‍

'അപ്പുപിള്ള എന്ന കഥാപാത്രത്തെ മനസ്സിലാക്കാതെ ദുരൂഹത അന്വേഷിച്ചാണ് പ്രേക്ഷകർ സിനിമ ആസ്വദിക്കുന്നത്'

Update: 2024-09-24 11:35 GMT
Editor : geethu | Byline : Web Desk
Advertising

കിഷ്കിന്ധാ കാണ്ഡത്തിലെ അഭിനയത്തെ കുറിച്ച് മുമ്പ് കേട്ടിട്ടില്ലാത്ത തരം നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നതെന്ന് നടൻ വിജയരാഘവൻ. സിനിമയുമായി ബന്ധപ്പെട്ട ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയരാഘവൻ ഈക്കാര്യം പറഞ്ഞത്. പലപ്പോഴും സിനിമ നന്നാകുമ്പോഴും കഥാപാത്രം ശ്രദ്ധിക്കപ്പെടുമ്പോഴും അഭിനന്ദിക്കാനായി പലരും വിളിക്കാറുണ്ട്, എന്നാൽ ഈ സിനിമയെ കുറിച്ച് ചിലർ പറഞ്ഞ കമന്‍റുകള്‍ മുൻപ് കേട്ടിട്ടില്ലായെന്ന് വിജയരാഘവൻ പറഞ്ഞു. കിഷ്‍കിന്ധാ കാണ്ഡം രണ്ടാം തവണ കാണുമ്പോള്‍ മറ്റൊരു സിനിമയായി അനുഭവപ്പെടുന്നു എന്നതാണ് അതിൽ പ്രധാനം. ആദ്യ കാഴ്ചയിൽ അപ്പുപിള്ള എന്ന കഥാപാത്രത്തെ മനസ്സിലാക്കാതെ ദുരൂഹത അന്വേഷിച്ചാണ് പ്രേക്ഷകർ സിനിമ ആസ്വദിക്കുന്നത്. കഥാപാത്രത്തിന്‍റെ അവസ്ഥ മനസ്സിലാക്കി കഴിയുമ്പോള്‍ അപ്പുപിള്ളയുടെ മാനസികാവസ്ഥയിൽ കഥയിലൂടെ സഞ്ചരിക്കാൻ കാഴ്ചക്കാരന് കഴിയുമെന്നും വിജയരാഘവൻ. സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും ലഭിക്കുന്ന നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആസിഫ് അലി, അപർണ ബാലമുരളി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ഏറെ പുതുമയുള്ള കഥയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണം.

ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജാണ് നിർമാണം. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. അപർണ ബാലമുരളി, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങൾ.

ചിത്രസംയോജനം: സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News