'കാണുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല '; പഠാനിലെ വിവാദ ഗാനരംഗത്തെക്കുറിച്ച് ദീപിക

ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന പഠാന്‍ ആഗോളതലത്തിൽ 235 കോടി കളക്ഷന്‍ പിന്നിട്ട് കഴിഞ്ഞു

Update: 2023-01-27 14:42 GMT
Advertising

ബഹിഷ്കരണാഹ്വാനങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തി ഷാറൂഖ് ഖാന്‍റെ പഠാന്‍ വിജയക്കുതിപ്പ് തുടരുകയാണ്. ബോക്‌സ് ഓഫീസ് റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് മുന്നേറുന്ന  ചിത്രം.   ആഗോളതലത്തിൽ 235 കോടി കളക്ഷന്‍ പിന്നിട്ട് കഴിഞ്ഞു.  ആഘോഷപൂർവമാണ് ആരാധകർ പഠാനെ വരവേറ്റത്. ജനുവരി 26 ന് ചിത്രം ഇന്ത്യയിൽ 70 കോടി രൂപയ്ക്ക് അടുത്തെത്തി.  പഠാന്റെ ലോകമെമ്പാടുമുള്ള മൊത്തം ബോക്സ് ഓഫീസ് കളക്ഷൻ ആദ്യ ദിനം 100 കോടി കവിഞ്ഞിരുന്നു. 

ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനം റിലീസിന് മുമ്പ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഗാനത്തിലെ ഒരു രംഗത്തില്‍ കാവിനിറത്തിലുള്ള ബിക്കിനി അണിഞ്ഞ് നായിക ദീപിക പദുകോണ്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെത്തുടര്‍ന്ന് സിനിമക്കെതിരെ വലിയ ബഹിഷ്കരണാഹ്വാനങ്ങളാണുണ്ടായത്. ഇപ്പോഴിതാ ഗാനത്തിന്‍റെ ചിത്രീകരണത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് ദീപിക പദുകോണ്‍. ഗാനത്തിന്‍റെ ചിത്രീകരണം ഏറെ പ്രയാസം നിറഞ്ഞതായിരുന്നു എന്ന് ദീപിക പറഞ്ഞു. 

'ബേഷരം രംഗ് ഒരർത്ഥത്തിൽ എന്റെ സോളോ ഗാനമാണ്. ഷൂട്ടിങ് ലൊക്കേഷൻ ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. ഗാനരംഗത്തിൽ വേനൽ മനോഹരമായി തോന്നുമെങ്കിലും ശൈത്യകാലത്താണത് ചിത്രീകരിച്ചത്. ഏറെ ബുദ്ധിമുട്ടിയാണ് ആ ഗാനരംഗം ചിത്രീകരിച്ചത്'- ദീപിക പറഞ്ഞു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News