'മലയാള സിനിമ തകരില്ല, മറുപടിയാണ് കിഷ്കിന്ധാ കാണ്ഡം', സത്യന്‍ അന്തിക്കാട്

മികച്ച പ്രേക്ഷകാഭിപ്രായവുമായി മുന്നേറുകയാണ് ചിത്രം

Update: 2024-09-14 06:44 GMT
Editor : geethu | Byline : Web Desk
Advertising

ആസിഫ് അലി-അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പുതിയ സിനിമ കിഷ്കിന്ധാ കാണ്ഡത്തെ പ്രകീർത്തിച്ച് മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യന്‌‍ അന്തിക്കാട്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സത്യൻ അന്തിക്കാട് കിഷ്കിന്ധാ കാണ്ഡത്തെ പ്രകീർത്തിച്ച് കുറിപ്പെഴുതിയത്.

"മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് "കിഷ്കിന്ധാ കാണ്ഡം" കണ്ടത്, എന്നാണ് സത്യൻ അന്തിക്കാട് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും സംവിധായകന്‍ പ്രശംസിക്കുന്നുണ്ട്. പ്രതിസന്ധികളെയൊക്കെ മറികടക്കാന്‍ നല്ല സിനിമകളുണ്ടായാല്‍ മാത്രം മതി, "കിഷ്കിന്ധാ കാണ്ഡം" തീർച്ചയായും ഒരു മറുപടിയാണ് എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ചിത്രം കണ്ടപ്പോള്‍ ആഹ്ലാദത്തെക്കാളേറേ ആശ്വാസമാണ് തോന്നിയത് എന്നും പറയുന്നുണ്ട്.

മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വായി വളരെ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിച്ച ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ത്രില്ലര്‍ ആണെന്നാണ്‌ പ്രേക്ഷകാഭിപ്രായം. സിനിമാ-സാംസ്കാരിക മേഖലയിലെ പല പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച് മുന്നോട്ടുവരുന്നുണ്ട്.

കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ്.

ചിത്രസംയോജനം: സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: എന്റെർറ്റൈൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News