നാമറിഞ്ഞീടാ പലതും ഉലകിൽ നടമാടും നേരം ! കിഷ്കിന്ധാ കാണ്ഡത്തിലെ ത്രീ വൈസ് മങ്കീസ് പുറത്ത്

പുതുമയുള്ള ഈണവും വരികളും ആലാപനവും ​ത്രീ വൈസ് മങ്കീസിനെ വ്യത്യസ്തമാക്കുന്നു

Update: 2024-09-30 12:52 GMT
Editor : geethu | Byline : Web Desk
Advertising

ഓണക്കാലത്ത് തിയേറ്ററുകളിൽ സൈലന്‍റ് ഹിറ്റടിച്ച് കിഷ്കിന്ധാ കാണ്ഡത്തിലെ 'ത്രീ വൈസ് മങ്കീസ്' എന്ന ഗാനം പുറത്തിറങ്ങി. ആസിഫ് അലി- അപർണ ബാലമുരളി- വിജയരാഘവൻ ചിത്രം 50 കോടി ക്ലബ്ബിൽ ഇതിനകം ഇടം പിടിച്ചിട്ടുണ്ട്.

'നാമറിഞ്ഞീടാ പലതും ഉലകിൽ നടമാടും നേരം...' എന്നുതുടങ്ങുന്ന ഗാനം പുതുമയുള്ള ഈണവും വരികളും ആലാപനവും ഒത്തുചേർന്നിരിക്കുന്ന ഒന്നാണ്. സ്റ്റുഡിയോ വിഷ്വൽസുമായി ലിറിക്ക് വീഡിയോയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.


Full View


ശ്യാം മുരളീധരന്‍റെ വരികള്‍ക്ക് മുജീബ് മജീദ് ഈണം നൽകിയത്. മുജീബും സത്യപ്രകാശും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമിച്ച്, 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് 'കിഷ്കിന്ധാ കാണ്ഡം'. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നു. സിനിമയുടെ കഥ തന്നെയാണ് താരം എന്നാണ് ഏവരും ഒരേ സ്വരത്തിൽ പറഞ്ഞിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും 'വാനരലോകം' എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.

ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും സിനിമയിലുണ്ട്.

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം:ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News