പുഷ്പയുടെ ശ്രീവല്ലി എത്തി; അല്ലു അർജുൻ ചിത്രം പുഷ്പ 2 വിന്റെ ലൊക്കേഷനിൽ എത്തി രശ്മിക മന്ദാന

Update: 2023-06-30 01:56 GMT
Rashmika would not dance to sami sami anymore
AddThis Website Tools
Advertising



അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിൽ ജോയിൻ ചെയ്ത് തെന്നിന്ത്യൻ താരം രശ്മിക മന്ദാന. ചിത്രത്തിലെ നായിക കഥാപാത്രമായ ശ്രീവല്ലി എന്ന കഥാപാത്രത്തിനെയാണ് രശ്മിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

രൺബീർ കപൂർ നായകനാകുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ അനിമലിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് രശ്മിക പുഷ്പ 2 വിൽ ജോയിൻ ചെയ്തത് . സന്ദീപ് റെഡ്ഡി വംഗയാണ് അനിമൽ സംവിധാനം ചെയ്യുന്നത്.

അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരാണ് പുഷ്പയിലെ പ്രധാനതാരങ്ങൾ. ചിത്രം 2021 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സുകുമാറാണ് പുഷ്പ സംവിധാനം ചെയ്യുന്നത്.

നേരത്തെ പുറത്തിറങ്ങിയ പുഷ്പ 2 വിന്റെ ടീസർ ഏറെ ശ്രദ്ധയമായിരുന്നു. മൈത്രി മൂവി മേക്കേഴ്‌സിൻറെ ബാനറിൽ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിൻറെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവർ നിർവഹിക്കുന്നു.

Tags:    

Writer - അശ്വിന്‍ രാജ്

Media Person

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News