'സലാർ': പ്രഭാസിന് ഇത്രയും പ്രതിഫലമോ? പൃഥ്വിക്ക് കിട്ടിയത് ശ്രുതിഹാസനേക്കാൾ കുറവ്

ബാഹുബലിക്ക് ശേഷം മികച്ച ബോക്‌സോഫീസ് കളക്ഷൻ നേടുന്ന പ്രഭാസ് ചിത്രമാണ് സലാർ

Update: 2023-12-24 13:50 GMT
Editor : abs | By : Web Desk
Salaar star cast remuneration: How much Prabhas, Prithviraj Sukumaran
AddThis Website Tools
Advertising

ക്രിസ്മസ് റിലീസായി എത്തിയ സലാർ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ തരംഗമാവുകയാണ്. കെജിഎഫിന് ശേഷം മികച്ച തിയറ്റർ എക്‌സ്പീരിയൻസ് നൽകാൻ സലാറിനാവുന്നുണ്ട് എന്നാണ് ചിത്രം കണ്ടവർ അഭിപ്രയപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിനായി നായകൻ പ്രഭാസ് വാങ്ങിയ പ്രതിഫലമാണ് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വഴിതുറന്നിരിക്കുന്നത്. ചിത്രത്തിനായി വമ്പൻ തുകയാണ് ഹോംബാലെ പ്രഭാസിന് നൽകിയിരിക്കുന്നത്. പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 100 കോടിയാണ് താരം വാങ്ങിയിരിക്കുന്നത്. കൂടാതെ സിനിമയുടെ ബോക്‌സ്ഓഫീസ് ലാഭത്തിന്റെ 10 ശതമാനവും നൽകുമെന്നുമാണ് റിപ്പോർട്ട്.

അതേസമയം സലാറിൽ പ്രധാനകഥാപാത്രമായി എത്തിയ മലയാളി താരം പൃഥ്വിരാജിന് നൽകിയത് 4 കോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശ്രുതിഹാസന്റെ പ്രതിഫലം 8 കോടിയും

രണ്ട് ഭാഗങ്ങളിലായി എത്തുന്ന സലാറിന്റെ ആദ്യഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രം നിർമിച്ചത്.

ബാഹുബലിക്ക് ശേഷം മികച്ച ബോക്‌സോഫീസ് കളക്ഷൻ നേടുന്ന പ്രഭാസ് ചിത്രമാണ് സലാർ.'കൽകി 2898 എഡി' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രഭാസിന്റെ ചിത്രം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോണും അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കമൽ ഹാസൻ ആണ് വില്ലൻ. ഈ ചിത്രത്തിലെ നടന്റെ പ്രതിഫലം 250 കോടിക്ക് മുകളിലാണെന്നാണ് വിവരം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News