പാ.രജ്ഞിത് സിനിമയിലൂടെ ശ്രീനാഥ് ഭാസി ഇനി തമിഴകത്തേക്ക്
മഞ്ഞുമ്മല്‍ ബോയ്‌സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയം കീഴക്കിയ ശ്രീനാഥ് ഭാസി ഇനി തമിഴിലേക്ക്. പാ.രജ്ഞിത് നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് ഭാസി എത്തുന്നത്. നീലം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം കിരണ്‍ മോസസാണ് സംവിധാനം ചെയ്യുന്നത്.
ജി.വി പ്രകാശ്, ശിവാനി രാജ് ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗ സ്വാമിയും മറ്റുകഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമായായാണ് നടക്കുക.
ചിത്രത്തിന്റെ ഛായഗ്രഹണം രൂപേഷ് ഷാജിയാണ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ജി.വി പ്രകാശ്, എഡിറ്റിങ് സെല്‍വ ആര്‍.കെ, വസ്ത്രാലങ്കാരം സാബിര്‍, ആര്‍ട്ട് ഡയറക്ടര്‍ ജയാ രഘു എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഓ പ്രതീഷ് ശേഖര്‍.