പറന്ന് പറന്ന് പറന്ന് ചെല്ലാൻ, ട്രെയ്ലർ എത്തി
ആസിഫ് അലി പറഞ്ഞത് സത്യമായി, ഉണ്ണി ലാൽ നായകനാകുന്നു
![AddThis Website Tools](https://cache.addthiscdn.com/icons/v3/thumbs/32x32/addthis.png)
സ്വപ്നങ്ങളുടെ അമ്പിളിമുറ്റത്ത് സ്വന്തം ചിറകുകളിൽ പറന്നെത്താൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ മുന്നിൽ ലക്ഷ്യം വിദൂരമായി പോകുന്നത് പലപ്പോഴും ചുറ്റുമുള്ള മനുഷ്യരാലോ, ബന്ധങ്ങളുടെ ബന്ധനങ്ങളാലോ ഒക്കെയാണ്. അത്തരം യാതനകൾ അനുഭവിക്കുന്ന സ്ത്രീസമൂഹം സംഖ്യയിൽ ചെറുതല്ലല്ലോ.
പാലക്കാട്ടിലെ ഒരു നാട്ടിൻപുറത്തേ തറവാട്ടിൽ പൂജ നടക്കുന്നു. കുടുബാംഗങ്ങൾ ഒത്തുകൂടിയ ആ വേളയിൽ സംഭവിക്കുന്ന അസാധാരണമായ ചില കാര്യങ്ങൾ ഹാസ്യത്തിന്റെയും പ്രണയത്തിന്റെയും മേമ്പൊടിയിൽ ത്രില്ലിംഗ് എലമെന്റുകളോടെ പറയുന്ന ഒരു ഫാമിലി ഡ്രാമ ചിത്രമാണ് "പറന്ന് പറന്ന് പറന്ന് ചെല്ലാൻ ".
ശ്രീജ ദാസ്, ലുക്മാൻ, സുധി കോപ്പ എന്നിവർ അഭിനയിച്ച നോ മാൻസ് ലാൻഡ് (No Man‘s land) എന്ന ചിത്രത്തിന്റെ സംവിധായകൻ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന “ പറന്ന് പറന്ന് പറന്ന് ചെല്ലാൻ ”എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്.
സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പറന്ന് പറന്ന്, ഒരു പട്ടം പോലെ സ്വാതന്ത്രത്തിന്റെ വാനിലുയരാൻ കഴിയാതെ പോകുന്ന ആഗ്രഹങ്ങൾ അപഹരിക്കപ്പെട്ട ഒരുപറ്റം മനുഷ്യരുടെ കഥയെ കുടുംബ പശ്ചാത്താലത്തിൽ പറയാൻ ശ്രമിക്കുകയാണ് സംവിധായകൻ ഇതിലൂടെ.
ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ രണ്ടു വിജയ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് ഭരതൻ, രേഖാചിത്രത്തിന് ശേഷം ഉണ്ണി ലാലു, വിജയരാഘവൻ, എന്നിവരോടൊപ്പം സജിൻ ചെറുകയിൽ, സമൃദ്ധി താര,ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി, രാധ ഗോമതി , തങ്കം മോഹൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
രാംനാഥ്, ജോയ് ജിനിത് എന്നിവരുടെ സംഗീതത്തിന് വരികൾ ഒരുക്കുന്നത് ദിൻനാഥ് പുത്തഞ്ചേരി,ദീപക് റാം, അരുൺ പ്രതാപ് എന്നിവർ ചേർന്നാണ്.
ഒരു വലിയ ഇടവേളക്ക് ശേഷം ശ്രീ മധു അമ്പാട്ടിന്റെ ക്യാമറകണ്ണുകൾ ഈ സിനിമയുടെ മനോഹരദൃശ്യങ്ങൾ ഒപ്പിയെടുത്തു.
അഡിഷണൽ സിനിമട്ടോഗ്രാഫി ദർശൻ എം അമ്പാട്ട്, എഡിറ്റർ ശ്രീജിത്ത് സി ആർ,കൊ- എഡിറ്റർ ശ്രീനാഥ് എസ്, ആർട്ട് ദുന്തു രഞ്ജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, ഡിജിറ്റൽ കോൺടെന്റ് മാനേജർ ആരോക്സ് സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ, സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, കോസ്റ്റ്യും ഡിസൈനർ ഗായത്രി കിഷോർ, സരിത മാധവൻ, മേക്കപ്പ് സജി കട്ടാക്കട, സ്റ്റിൽ ഫോട്ടോഗ്രഫി അമീർ മാംഗോ, പിആർഓ മഞ്ജു ഗോപിനാഥ്. ജെഎം ഇൻഫോട്ടെയ്ൻമെന്റ് നിർമിച്ച് പാലക്കാടും കുന്നംകുളത്തുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ജനുവരി 31ന് തീയറ്ററുകളിൽ എത്തും.