ഫഹദ് ചിത്രത്തില്‍ നസ്രിയ നായിക? 'ആവേശം' തുടങ്ങി

പ്രമാണി, ബാംഗ്ലൂര്‍ ഡേയ്സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചത്

Update: 2023-03-10 10:45 GMT
Editor : ijas | By : Web Desk
Fahadh Faasil, Nazriya Nazim, Aavesham, Anwar Rasheed, Jithu Madhavan, ഫഹദ് ഫാസില്‍, നസ്രിയ നസീം, ആവേശം, അന്‍വര്‍ റഷീദ്, ജിത്തു മാധവന്‍
AddThis Website Tools
Advertising

രോമാഞ്ചത്തിന്‍റെ വലിയ വിജയത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് 'ആവേശം' എന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ബെംഗളൂരുവില്‍ നടന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നസ്രിയ നസീം നായികയായേക്കും. പ്രമാണി, ബാംഗ്ലൂര്‍ ഡേയ്സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചത്. ഫഹദ് ഫാസിലും നസ്രിയ നസീമും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുഷ്പ 2 ഗെറ്റ് അപ്പിലായിരുന്നു ഫഹദ് ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്.

രോമാഞ്ചത്തിന് സമാനമായി ബെംഗളൂരൂ കേന്ദ്രീകരിച്ചായിരിക്കും പുതിയ സിനിമയും കഥ പറയുക. കോമഡി എന്‍റര്‍ടെയിനര്‍ സ്വഭാവത്തില്‍ ക്യാമ്പസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോമാഞ്ചത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്ത സിജു സണ്ണിയും പുതിയ ചിത്രത്തിലുണ്ടാവും. സംവിധായകനായ ജിത്തു മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. സമീര്‍ താഹിര്‍ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കും. സുഷിന്‍ ശ്യാം ആയിരിക്കും ചിത്രത്തിന്‍റെ സംഗീത സംവിധാനം.

അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര, ഹൊംബാലെ ഫിലിംസ് നിര്‍മിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ധൂമം, പുഷ്പ ദ റൈസിന്‍റെ തുടര്‍ച്ചയായി വരുന്ന പുഷ്പ ദ റൂള്‍ എന്നിവയാണ് ഫഹദിന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. അഖില്‍ സത്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പാച്ചുവും അത്ഭുതവിളക്കും ഏപ്രില്‍ 28ന് റിലീസ് ചെയ്യും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News