സ്‍ക്വിഡ് ഗെയിം മാതൃകയിൽ റിയാലിറ്റി ഷോ നടത്താനൊരുങ്ങി നെറ്റ്‍ഫ്ലിക്സ്
സ്‍ക്വിഡ് ഗെയിം: ദ ചലഞ്ച് എന്നാണ് റിയാലിറ്റി ഷോയ്ക്കുടെ പേര്
സ്‍ക്വിഡ് ഗെയിം സീരീസിലെ ഗെയിം മാതൃകയിൽ റിയാലിറ്റി ഷോ നടത്താനൊരുങ്ങി നെറ്റ്‍ഫ്ലിക്സ്. സ്‍ക്വിഡ് ഗെയിം: ദ ചലഞ്ച് എന്നാണ് റിയാലിറ്റി ഷോയ്ക്കുടെ പേര്. ലോകമെമ്പാടുമുള്ള 456 മത്സരാർഥികളാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുക.
നെഞ്ചിടിപ്പിക്കുന്ന ഗെയിമുകളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ നെറ്റ്‍ഫ്ലിക്സ് പരമ്പരയാണ് സ്ക്വിഡ് ഗെയിം. സീരീസിന്‍റെ രണ്ടാം സീസണിനായുള്ള കാത്തിരിപ്പിലാണ് സ്ക്വിഡ് ഗെയിം ആരാധകർ. ഇതിനിടെയാണ് നെറ്റഫ്ലിക്സിന്‍റെ വമ്പൻ സർപ്രൈസ്. സീരീസിലെ സ്ക്വിഡ് ഗെയിം മാതൃകയിൽ റിയാലിറ്റി ഷോ നടത്തുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചുകഴിഞ്ഞു. സ്‌ക്വിഡ് ഗെയിം ദി ചലഞ്ച്' എന്ന പേരിലാണ് റിയാലിറ്റി ഷോ . 456 മത്സരാർത്ഥികളാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുക. 21 വയസ് പൂർത്തിയായ, ഇംഗ്ലീഷ് നന്നായി അറിയുന്നവരായിരിക്കണം മത്സരാർഥികൾ. ഇവർ നാലാഴ്ചത്തേക്ക് ഷോയുടെ ഭാഗമാവാൻ പരിപൂർണ സന്നദ്ധരുമായിരിക്കണം.
സ്‌ക്വിഡ് ഗെയിം കാസ്റ്റിങ്.കോം എന്ന വെബ്‌സൈറ്റിലൂടെ റിയാലിറ്റി ഗെയിം ഷോയില്‍ മത്സരിക്കാൻ അപേക്ഷിക്കാം. വിജയികൾക്ക് 4.56 മില്യണ്‍ യു.എസ് ഡോളറാണ് സമ്മാനത്തുക.