വ്യത്യസ്ത ലുക്കില്‍ നിവിന്‍ പോളി; ടൈംട്രാവല്‍, ഫാന്‍റസി ചിത്രം 'മഹാവീര്യര്‍' ടീസര്‍

എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്

Update: 2022-04-04 03:30 GMT
വ്യത്യസ്ത ലുക്കില്‍ നിവിന്‍ പോളി; ടൈംട്രാവല്‍, ഫാന്‍റസി ചിത്രം മഹാവീര്യര്‍ ടീസര്‍
AddThis Website Tools
Advertising

നിവിന്‍ പോളിയും ആസിഫ് അലിയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യറുടെ ടീസര്‍ പുറത്ത്. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പോളി ജൂനിയർ പിക്ചേർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിർമാണം. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്‍റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായ ചിത്രം, നർമ -വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

ചിത്ര സംയോജനം -മനോജ്‌. ശബ്ദമിശ്രണം -വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കലാ സംവിധാനം -അനീസ് നാടോടി. വസ്ത്രാലങ്കാരം -ചന്ദ്രകാന്ത് മെൽവി. ജെ, ചമയം -ലിബിൻ മോഹനൻ. മുഖ്യ സഹ സംവിധാനം -ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Full View

Summary- Nivin Pauly film Mahaveeryar teaser

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News