'സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു': എക്സൈസ് കേസിനു പിന്നാലെ ഒമര്‍ ലുലു

ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ചെന്ന് ഒമര്‍ ലുലു

Update: 2023-01-02 07:55 GMT
സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു: എക്സൈസ് കേസിനു പിന്നാലെ ഒമര്‍ ലുലു
AddThis Website Tools
Advertising

എക്സൈസ് കേസ് എടുത്തതിന് പിന്നാലെ സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ചെന്നും ഒമര്‍ ലുലു വ്യക്തമാക്കി.

ലഹരി ഉപയോഗം പ്രോൽസാഹിപ്പിക്കുന്നുവെന്ന പരാതിയിലാണ് ഒമര്‍ ലുലുവിന്‍റെ പുതിയ സിനിമയ്ക്കെതിരെ എക്സൈസ് കേസെടുത്തത്. കോഴിക്കോട് റേഞ്ച് ഓഫീസ് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചിരുന്നു. ലഹരി ഉപയോഗം കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പൊന്നും ട്രെയിലറില്‍ നല്‍കിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നാലെയാണ് സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ അറിയിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

Web Desk

By - Web Desk

contributor

Similar News