"ഈ ഏരിയയില്‍ എന്‍റെ വില എനിക്ക് തന്നെ അറിയില്ല"; ചിരി പടര്‍ത്തി 'പ്രകാശന്‍ പറക്കട്ടെ', ട്രെയിലര്‍ വീഡിയോ

ധ്യാന്‍ ശ്രീനിവാസന്‍റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്‍റെ ആദ്യ ചിത്രമാണിത്

Update: 2022-06-12 14:46 GMT
Editor : ijas
"ഈ ഏരിയയില്‍ എന്‍റെ വില എനിക്ക് തന്നെ അറിയില്ല"; ചിരി പടര്‍ത്തി പ്രകാശന്‍ പറക്കട്ടെ, ട്രെയിലര്‍ വീഡിയോ
AddThis Website Tools
Advertising

ദിലീഷ് പോത്തന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പ്രകാശന്‍ പറക്കട്ടെ'-യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മ മുഹൂര്‍ത്തങ്ങളോടെയാണ് പ്രകാശന്‍ പറക്കട്ടെ കഥ പറയുന്നത്. നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ കഥ,തിരക്കഥ. സംഭാഷണം എന്നിവ ഒരുക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ധ്യാന്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.

മാത്യൂ തോമസ്, അജു വര്‍ഗീസ്,സൈജു കുറുപ്പ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി പൈ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്‍റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്‍റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്‍റര്‍ടെയിന്‍മെന്‍റ്സ്, ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Full View

മനു മഞ്ജിത്തിന്‍റെയും, ബി.കെ ഹരി നാരായണന്‍റെയും വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച 'കണ്ണ് കൊണ്ട് നുള്ളി' എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഛായാഗ്രഹണം-ഗുരുപ്രസാദ്. എഡിറ്റിംഗ്-രതിൻ രാധാകൃഷ്ണൻ. സൗണ്ട്-ഷെഫിൻ മായൻ. കലാസംവിധാനം-ഷാജി മുകുന്ദ്. ചമയം-വിപിൻ ഓമശ്ശേരി. വസ്ത്രാലങ്കാരം-സുജിത് സി.എസ്. സ്റ്റിൽസ്-ഷിജിൻ രാജ് പി. പരസ്യകല-മനു ഡാവിഞ്ചി. പ്രൊജക്ട് ഡിസൈനർ-ദിനിൽ ബാബു. നിർമ്മാണ നിർവ്വഹണം-സജീവ് ചന്തിരൂർ. ഡിജിറ്റൽ മാർക്കറ്റിംഗ്-അനൂപ് സുന്ദരൻ, അഭിലാഷ് ശ്രീരംഗൻ. ചിത്രം ജൂൺ 17ന് തിയറ്ററുകളില്‍ പ്രദർശനത്തിനെത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News