പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഗിഫ്റ്റുമായി പ്രണവ് മോഹൻലാൽ; വിനീതിനൊപ്പം പുതിയ ചിത്രം 'വർഷങ്ങൾക്കു ശേഷം'

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നിവിൻ പോളിയും എത്തുന്നുണ്ട്

Update: 2023-07-13 13:07 GMT
Pranav Mohanlal with a surprise gift on his birthday; New film with Vineeth sreenivasan Varshangalkku shesham
AddThis Website Tools
Advertising

തന്റെ ജന്മദിനത്തിൽ പ്രേക്ഷകർക്ക് ഒരു സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ് മലയാളികളുടെ പ്രിയ യുവനായകൻ പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഹൃദയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രത്തിന് 'വർഷങ്ങൾക്കു ശേഷം' എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്.

 

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവർക്കൊപ്പം നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

 

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News