കൈവിട്ടുപോയെന്ന് ആരാധകന്‍; ക്ലബ് ഹൗസിലെ വ്യാജനോട് ക്ഷമിച്ച് പൃഥ്വിരാജ്

താൻ ഉദ്ദേശിച്ച രീതിയിൽ അല്ല, കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നുവെന്ന് സൂരജ് പറയുന്നു

Update: 2021-06-08 05:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

ക്ലബ് ഹൗസിൽ തന്‍റെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കിയ ആള്‍ക്കെതിരെ നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. തന്‍റെ പേരിൽ അക്കൗണ്ട് ഉണ്ടാക്കി തന്‍റെ ശബ്ദം അനുകരിച്ച് സംസാരിക്കുന്നയാളുടെ വിശദവിവരങ്ങളടക്കം പങ്കു വച്ചായിരുന്നു പൃഥ്വിയുടെ പ്രതികരണം. സംഭവം വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച സൂരജ്. താൻ ഉദ്ദേശിച്ച രീതിയിൽ അല്ല, കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നുവെന്ന് സൂരജ് പറയുന്നു. പൃഥ്വി തന്നെയാണ് വ്യാജനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

പൃഥ്വിയുടെ കുറിപ്പ്

പ്രിയപ്പെട്ട സൂരജ്, സാരമില്ല. ഇതെല്ലാം നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇതുപോലുള്ള എന്തെങ്കിലും വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ഘട്ടത്തിൽ, 2500 ൽ അധികം ആളുകൾ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും അവരിൽ ഭൂരിഭാഗവും ഇത് ഞാൻ സംസാരിക്കുന്നുവെന്ന് കരുതുന്നുവെന്നും ഞാൻ വിശ്വസിക്കുന്നു. ഇന്ഡസ്ട്രിക്ക് അകത്തും പുറത്തുമുള്ള നിരവധി ആളുകളിൽ നിന്ന് എനിക്ക് ആവർത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും ലഭിച്ചിരുന്നു, അത് ഒരു തെറ്റാണെന്ന് നിങ്ങൾ സമ്മതിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. മിമിക്രി ഒരു അത്ഭുതകരമായ കലാരൂപമാണ്, മലയാള സിനിമയിലെ എക്കാലത്തെയും മഹാന്മാർ മിമിക്രി ലോകത്ത് നിന്ന് വ്യവസായ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. വലുതായി സ്വപ്നം കാണുക, കഠിനാധ്വാനം ചെയ്യുക, ഒരിക്കലും പഠനം നിർത്തരുത്. നിങ്ങൾക്ക് ഒരു മികച്ച കരിയർ മുന്നിലുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. PS: എന്‍റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും മറ്റുള്ളവർക്കും ഞാൻ ഓൺലൈൻ ദുരുപയോഗം ക്ഷമിക്കില്ല. അതിനാൽ ദയവായി ഇത് നിർത്തുക. ഒരിക്കൽ കൂടി.. ഞാൻ ക്ലബൗസിൽ ഇല്ല.

സൂരജിന്‍റെ പോസ്റ്റ് 

പ്രിയപ്പെട്ട രാജുഎട്ടാ... ഞാൻ അങ്ങയുടെ ഒരു കടുത്ത ആരാധകൻ ആണ്..#club_house എന്ന പുതിയ പ്ലാറ്റ്ഫോമിൽ അങ്ങയുടെ പേരിൽ അക്കൗണ്ട് തുടങ്ങി എന്നു ഉള്ളത് സത്യം തന്നെ ആണ്,പക്ഷെ അതിൽ പേരും ,യൂസർ ഐഡി യും മാറ്റാൻ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് സ്റ്റാർട്ട് ആയപ്പോൾ ആണ്.. അങ്ങു ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ചു അത് മറ്റുള്ളവരെ പറഞ്ഞു കേൾപ്പിച്ചു club house റൂമിലെ പലരെയും എന്റർടൈൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്..അതിനു പുറമെ, അങ്ങയുടെ പേരു ഉപയോഗിച്ച യാതൊരു തരത്തിലുള്ള കാര്യങ്ങളിലും ഞാൻ പങ്കു ചേർന്നിട്ടില്ല.. ജൂണ് 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടൻ വന്നാൽ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു, ആ റൂം കൊണ്ട് മോഡറേറ്റർസ് ഉദ്ദേശിച്ചിരുന്നത്.. അതിൽ ഇത്രയും ആളുകൾ വരുമെന്നോ,അത് ഇത്രയും കൂടുതൽ പ്രശ്നം ആകുമെന്നോ ഞാൻ വിചാരിച്ചില്ല.. ആരെയും , പറ്റിക്കാനോ, രാജു ഏട്ടന്റെ പേരിൽ എന്തെങ്കിലും നേടി എടുക്കാനോ അല്ല ഈ ചെയ്തതൊന്നും..ചെയ്തതിന്റെ ഗൗരവം മനസ്സിലാവുന്നു, അതുകൊണ്ട് തന്നെ ആ club_house അക്കൗണ്ട് ഡിലീറ്റ് ചെയ്തു,ആ ഒരു ചർച്ചയിൽ പങ്കെടുത്ത, എന്നാൽ വേദനിക്കപ്പെട്ട എല്ലാ രാജുവേട്ടനെ സ്നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു... പേര് മാറ്റാൻ സാധിക്കില്ല എന്ന അറിഞ്ഞപ്പോൾ തന്നെ ഞാൻ #club_house_bio യിൽ കൊടിത്തിട്ടുണ്ട് എന്റെ ഐഡന്റിറ്റി, അതിന്റെ കൂടെ ഇൻസ്റ്റാഗ്രാംമും #linked ആണ്.. ഞാൻ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും, രാജുവേട്ടൻ എന്ന നടൻ അഭിനയിച്ചു വെച്ചേക്കുന്ന കുറച്ചു ഡയലോഗ് ഇമിറ്റേറ്റ് ചെയ്യാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.. കുറച്ചു നേരം മുൻപ് വരെ ഞാനും ഫാൻസ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് അംഗം ഒക്കെ ആയിരുന്നു.. എന്നാൽ, ഇന്ന് ഫാൻസ് എല്ലാവരും എന്നെ തെറി വിളിക്കുന്നു.. പക്ഷെ, അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.. രാജുവേട്ടന്റെ ഐഡന്റിറ്റി യൂസ് ചെയ്‌തത്‌ തെറ്റു തന്നെ ആണ്.. ആ റൂമിൽ അങ്ങനെ അങ്ങയെ അനുകരിച്ചു സംസാരിച്ചതും തെറ്റ് തന്നെ.. നല്ല ബോധ്യമുണ്ട് ! ഒരിക്കൽ കൂടെ ആ റൂമിൽ ഉണ്ടായിരുന്നവരോടും, രാജുവേട്ടനോടും, ഞാൻ ക്ഷമ അറിയിക്കുന്നു.. എന്ന് ഒരു പൃഥ്വിരാജ് ആരാധകൻ.



Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News