പ്രിയദർശനും ബിജു മേനോനും ആദ്യമായി ഒന്നിക്കുന്നു; എം.ടി കഥകളുടെ സിനിമാ സീരീസിന്റെ ഷൂട്ടിങ് തുടങ്ങി

മോഹൻ ലാലിനെ നായകനാക്കി മറ്റൊരു ഭാഗവും പ്രിയദർശൻ സംവിധാനം ചെയ്യുന്നുണ്ട്‌

Update: 2021-09-28 12:28 GMT
Editor : Midhun P | By : Web Desk
പ്രിയദർശനും ബിജു മേനോനും ആദ്യമായി ഒന്നിക്കുന്നു; എം.ടി കഥകളുടെ സിനിമാ സീരീസിന്റെ ഷൂട്ടിങ് തുടങ്ങി
AddThis Website Tools
Advertising



Heading

Content Area

എം.ടി വാസുദേവൻ നായരുടെ കഥകൾ സിനിമാ സീരീസുകളാകുന്നു. കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ഉണ്ടാകുന്നത്. 10 ഭാഗങ്ങളുള്ള സീരീസിന്റെ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സീരീസിന്റെ ഒന്നാം ഭാഗം ബിജു മേനോനെ നായനാക്കി പ്രിയദർശനാണ് സംവിധാനം ചെയ്യുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം പട്ടാമ്പിയിൽ ആരംഭിച്ചു. പ്രിയദർശനാണ് ചിത്രീകരണ വിവരം പുറത്തുവിട്ടത്. ഈ ചിത്രം പൂർത്തിയായതിനു ശേഷം മോഹൻ ലാലിനെ നായകനാക്കിയും പ്രിയദർശൻ മറ്റൊരു ഭാഗം സംവിധാനം ചെയ്യുന്നുണ്ട്.

10 ഭാഗങ്ങളുള്ള സീരീസ് നെറ്റ്ഫ്‌ളിക്‌സിലാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. എന്നാൽ ഏത് കഥയാണ് സീരിസായി അവതരിപ്പിക്കുന്നു എന്നത് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. ന്യൂസ് വാല്യൂ പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് സിനിമകൾ നിർമിക്കുന്നത്.

സീരീസിൽ സന്തോഷ് ശിവനും ഒരു ഭാഗം സംവിധാനം ചെയ്യുന്നുണ്ട്. കൂടാതെ പാർവ്വതി തിരുവോത്തിനെ നായികയാക്കി ശ്യാമപ്രസാദും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News