ഗോഡ്ഫാദറിലെ അതിഥി വേഷത്തിന് സല്‍മാന് 20 കോടി; പ്രതിഫലം വേണ്ടെന്ന് താരം

മാര്‍ച്ച് 16നാണ് ചിരഞ്ജീവി സല്‍മാനെ ഗോഡ്ഫാദറിലേക്ക് ക്ഷണിക്കുന്നത്

Update: 2022-03-22 08:10 GMT
Editor : Jaisy Thomas | By : Web Desk
ഗോഡ്ഫാദറിലെ അതിഥി വേഷത്തിന് സല്‍മാന് 20 കോടി; പ്രതിഫലം വേണ്ടെന്ന് താരം
AddThis Website Tools
Advertising

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഗോഡ്ഫാദര്‍. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ലൂസിഫറിന്‍റെ റീമേക്കായ ചിത്രം സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ സല്‍മാനുമെത്തുന്നുണ്ട്. 20 കോടി രൂപയാണ് പ്രതിഫലമായി നിര്‍മാതാക്കള്‍ സല്ലുവിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ തുക നടന്‍ നിരസിക്കുകയാണുണ്ടായത്. മാത്രമല്ല, കൂടുതല്‍ നിര്‍ബന്ധിച്ചാല്‍ ചിത്രത്തില്‍ അഭിനയിക്കില്ലെന്നും സല്‍മാന്‍ പറഞ്ഞു.

മാര്‍ച്ച് 16നാണ് ചിരഞ്ജീവി സല്‍മാനെ ഗോഡ്ഫാദറിലേക്ക് ക്ഷണിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് രണ്ടു നടന്‍മാരും ഇപ്പോള്‍ ഹൈദരാബാദിലാണ്.  ഷൂട്ടിംഗ് ഇപ്പോൾ കർജാത്തിലെ എൻഡി സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്ത വന്‍തുക വേണ്ടെന്നു വച്ചാണ് സല്ലു ചിത്രത്തിന്‍റെ ഭാഗമായത്. തന്‍റെ സിനിമയിൽ അതിഥി വേഷത്തിൽ അഭിനയിക്കുകയാണെങ്കിൽ എന്തെങ്കിലും പ്രതിഫലം വാങ്ങുമോയെന്ന് അദ്ദേഹം ചിരഞ്ജീവിയോട് ചോദിക്കുകയും ചെയ്തു. സല്‍മാന്‍റെ മറുപടി കേട്ട ചീരുവും ടീമും അന്തംവിട്ടു. വര്‍ഷങ്ങളായി ഉറ്റചങ്ങാതിമാരാണ് ചിരഞ്ജീവിയും സല്‍മാനും. അതുകൊണ്ടു തന്നെയാണ് താരത്തിന്‍റെ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്നതും. ഗോഡ്ഫാദറില്‍ 20 മിനിറ്റോളം സല്‍മാന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സല്‍മാന്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഗോഡ്ഫാദര്‍. രാം ചരണ്‍, അനുഷ്ക ഷെട്ടി, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 


തനി ഒരുവന്‍ എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനാണ് മോഹന്‍ രാജ. നയന്‍താര, സത്യദേവ് കാഞ്ചരണ, ഹരീഷ് ഉത്തമൻ, ജയപ്രകാശ്, വംശി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ 2019ലാണ് പുറത്തിറങ്ങിയത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News