"അളിയാ, നീയാണിനി മുതലാളി.."; അജു വർഗീസ്‌-നിവിൻ പോളി ടീം വീണ്ടും; റോഷൻ ആൻഡ്രൂസിന്‍റെ 'സാറ്റർഡേ നൈറ്റ്‌' ടീസർ പുറത്തിറങ്ങി

'കായം കുളം കൊച്ചുണ്ണി'യ്ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സാറ്റർഡേ നൈറ്റ്‌'

Update: 2022-08-27 15:59 GMT
Editor : ijas
Advertising

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന നിവിൻ പോളി, അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'സാറ്റർഡേ നൈറ്റി'ന്‍റെ ടീസർ വീഡിയോ പുറത്തിറങ്ങി. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്‍റെ കഥ പറയുന്ന ഒരു ആഘോഷ ചിത്രമായിരിക്കും 'സാറ്റർഡേ നൈറ്റ്‌' എന്ന സൂചനയാണ് ചിത്രത്തിന്‍റെ ടീസറിൽ നിന്നും ലഭിക്കുന്നത്. 'കായം കുളം കൊച്ചുണ്ണി'യ്ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സാറ്റർഡേ നൈറ്റ്‌'.

Full View

ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ്‌ നിവിൻ പോളി എത്തുന്നത്‌. ഗ്രേസ് ആന്‍റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരും ചിത്രത്തിൽ ഒന്നിക്കുന്നു. നവീൻ ഭാസ്കറാണ് 'സാറ്റർഡേ നൈറ്റിന്‍റെ' തിരക്കഥ ഒരുക്കുന്നത്. ആ​ഗസ്റ്റ് 17-ന് പുറത്ത് വന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.

തിരക്കഥ: നവീൻ ഭാസ്കർ. ഛായാഗ്രഹണം: അസ്‌ലം പുരയിൽ. ചിത്രസംയോജനം: ടി ശിവനടേശ്വരൻ. സംഗീതം: ജേക്ക്സ്‌ ബിജോയ്. ‌പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി. മേയ്ക്കപ്പ്‌: സജി കൊരട്ടി.‌ കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ. കളറിസ്റ്റ്‌: ആശിർവാദ്‌. ഡി.ഐ: പ്രൈം ഫോക്കസ്‌ മുംബൈ. സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി. ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം.ആർ. ആക്ഷൻ ഡയറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി. കൊറിയോഗ്രാഫർ: വിഷ്ണു ദേവ. സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര. പ്രമോ സ്റ്റിൽസ്‌: ഷഹീൻ താഹ. പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്. ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ. മാർക്കറ്റിംഗ് കൺസൾട്ടന്‍റ്സ്‌: കാറ്റലിസ്റ്റ്‌. ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ. പി.ആർ.ഒ: ശബരി. ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News