വൈറലായി 'മലയാളി ഫ്രം ഇന്ത്യ'യുടെ ടൈറ്റില്‍ വീഡിയോ

നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'

Update: 2023-12-25 16:07 GMT
The title video of Malayali From India has gone viral
AddThis Website Tools
Advertising

നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. 'ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശേഷം ഷാരിസ് മുഹമ്മദ് എഴുതി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫനാണ്.


നായകൻ നിവിൻ പോളിയും സംവിധായകൻ ഡിജോ ജോസും പരസ്പരം ട്രോളുന്ന രസകരമായ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനിടെ സിനിമയുടെ കാര്യം എന്തായി എന്ന് ചോദിച്ചറിയുന്ന നിർമ്മാതാവ് ലിസ്റ്റൻ സ്റ്റീഫനേയും സ്‌ക്രീനിൽ ഫ്രെയിമിൽ കാണാം. ഈ വീഡിയോയിലൂടെ തന്നെ ചിത്രത്തിനെക്കുറിച്ച് പ്രേക്ഷകർക്ക് ഏകദേശ ധാരണ കിട്ടും. അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഒരു കംപ്ലീറ്റ് എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്ന സൂചനയാണ് വീഡിയോ നൽകുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൻ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, ആർട്ട് ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത് സാരംഗ്, ജെയിക്‌സ് ബിജോയ് എന്നിവരാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News