പാടിയും ആടിയും വിജയ്; ബീസ്റ്റിലെ പുതിയ ഗാനമെത്തി

അനിരുദ്ധിന്റെ സംഗീതത്തിൽ വിജയ് പാടിയ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവന്നത്

Update: 2022-03-19 14:22 GMT
Editor : abs | By : Web Desk
പാടിയും ആടിയും വിജയ്; ബീസ്റ്റിലെ പുതിയ ഗാനമെത്തി
AddThis Website Tools
Advertising

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'ബീസ്റ്റ്'. 'ഡോക്ടറി'ന് ശേഷം നെൽസൺ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ 'അറബിക് കുത്ത്' ഗാനം ഇതിനോടകം 100 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കിയിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അനിരുദ്ധിന്റെ സംഗീതത്തിൽ വിജയ് പാടിയ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവന്നത്. കാർത്തിക് ആണ് ഗാനം എഴുതിയിരിക്കുന്നത്.

Full View

അറബിക്കുത്ത് തെന്നിന്ത്യയിൽ ഏറ്റവും വേഗത്തിൽ 100 മില്യൺ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ശിവകാർത്തികേയൻ വരികൾ എഴുതിയ അറബി കുത്ത് അനിരുദ്ധാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധും രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ് ഗാനം പാടിയത്.

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. ശെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, ജോൺ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. ഏപ്രിൽ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News