'അണ്ണെ വരാർ, വഴി വിട്'; ബഹുമുഖ റോളിൽ വീണ്ടും ഇളയ ദളപതി; 'ഗോട്ട്' ട്രെയ്‌ലർ എത്തി

വെങ്കട് പ്രഭു രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെയും തമിഴിലേയും പ്രമുഖ താരനിരയാണ് അണിനിരക്കുന്നത്.

Update: 2024-08-17 13:25 GMT
Advertising

ആരാധകരുടെ ആവേശം നിറഞ്ഞ കാത്തിരിപ്പിന് വിട. വിജയ് നായകനായ ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) സിനിമയുടെ ട്രെയ്ലർ എത്തി. 'അണ്ണെ വരാർ, വഴി വിട്' എന്ന പഞ്ച്ലൈനോടു കൂടിയാണ് ട്രെയ്ലർ ആരംഭിക്കുന്നത്. വെങ്കട് പ്രഭു രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒന്നിലധികം കഥാപാത്രങ്ങളായാണ് ദളപതി വിജയ്‌ എത്തുന്നത്. 2.51 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലറിന് ഓരോ നിമിഷവും കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ചിത്രം എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ്. ഗണേഷ്, കൽപാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെയും തമിഴിലേയും പ്രമുഖ താരനിരയാണ് അണിനിരക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കീർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങിയവരാണ് വിവിധ വേഷങ്ങളിലെത്തുന്നത്.

സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിൽ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. കൗമാരക്കാരനായ വിജയ്‌യെയും ട്രെയ്ലറിൽ കാണാം. സെപ്തംബർ അഞ്ചിന് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിൽ റെക്കോർഡ് റിലീസായി ശ്രീ ഗോകുലം മൂവീസ് പ്രേക്ഷകരുടെ മുന്നിലെത്തിക്കും. വിജയ് ഡബിൾ റോളിൽ എത്തുന്ന ഏഴാമത്തെ ചിത്രമാണ് ​ഗോട്ട്. താരത്തിന്റെ രാഷ്ട്രീയപ്രവേശനത്തിനു ശേഷമെത്തുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ​ഗോട്ടിനുണ്ട്.

ഛായാഗ്രഹണം- സിദ്ധാർഥ നൂനി, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി. ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി. ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിങ്- ടി. ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം. സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News