ഇന്ന് റോണോയുടെ ‘ഹോം കമിങ്’; ഓള്‍ഡ് ട്രാഫോഡില്‍ യുവന്‍റസ്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടം

റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ സിറ്റി, എ.എസ് റോമ ടീമുകളും ഇന്ന് ഇറങ്ങും.

Update: 2018-10-23 11:20 GMT
Advertising

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ യുവന്‍റസ്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടം ഇന്ന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പഴയ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ പന്ത് തട്ടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനും ബയേണ്‍ മ്യൂണിക്കിനും ഇന്ന് മത്സരമുണ്ട്.

2009 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചെങ്കുപ്പായത്തില്‍ ഓള്‍ഡ് ട്രഫോര്‍ഡിനെ ഇളക്കി മറിച്ച റോണോള്‍ഡോയാണ് വീണ്ടും തറവാട്ടിലെത്തിയി ക്കുന്നത്. എന്നാല്‍ ഇത്തവണ പ്രതിയോഗികളായ യുവന്റസിനറെ ജഴ്സിലാണെന്ന് മാത്രം. റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയുടെ പരിശീലകനായിരുന്ന ഹോസോ മറീഞ്ഞോയാണ് മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കുന്നത് എന്നും ഇന്നത്തെ മത്സരത്തിന്റെ മാറ്റ് കൂട്ടുന്നു.

ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് മോഹവിലക്ക് താരത്തെ സ്വന്തമാക്കിയ യുവന്റസ് വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് ആഗ്രഹിക്കുന്നില്ല. പ്രീമിയര്‍ ലീഗില്‍ കനത്ത സമ്മര്‍ദത്തിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നത്തെ വിജയത്തിലൂടെ ആത്മവിശ്വാസം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്.

ഇന്ന് നടക്കുന്ന മറ്റൊരു സുപ്രധാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ്, വിക്ടോറിയ പ്ലസനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ മോസ്കാവയോട് തോറ്റിരുന്നു റയല്‍. സ്പാനിഷ് ലീഗിലും നിരന്തര തോല്‍വികള്‍ ഏറ്റു വാങ്ങിയ ടീം, നിലവില്‍ റാങ്ക് പട്ടികയില്‍ 7 ആം സ്ഥാനത്താണ് ഉള്ളത്.

ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക് എ.ഇ.കെ ഏതന്‍സിനെയും, മാഞ്ചസ്റ്റര്‍ സിറ്റി ഷാക്തകര്‍ ഡോണെസ്കിനെയും നേരിടും. എ.എസ് റോമ മോസ്കാവ മത്സരവും, അയാക്സ ബെനഫിക മത്സസവും ഇന്ന് നടക്കുന്നുണ്ട്.

Tags:    

Similar News