കുട്ടീഞ്ഞോക്ക് പരിക്ക്; മൂന്നാഴ്ച്ച പുറത്ത് 

അതിനിടെ പരിക്ക് മാറി തിരച്ച് വരുന്ന സൂപ്പർ താരം മെസ്സി ടീമിനൊപ്പം ചേരുന്നത് കാറ്റലോണിയൻ സംഘത്തിന് ആശ്വാസമേകും.

Update: 2018-11-10 07:57 GMT
Advertising

ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്ക് പറ്റിയ ബാഴ്സലോണയുടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കുട്ടീഞ്ഞോക്ക് മൂന്നാഴ്ച്ചത്തെ വിശ്രമത്തിന് നിർദേശം. പേശിക്കേറ്റ പരിക്കിനെ തുടർന്ന് മൂന്നാഴ്ച്ചത്തേക്ക് താരം പുറത്തിരിക്കേണ്ടി വരുമെന്ന് ടീം സ്ഥിരീകരിച്ചു. ചാമ്പ്യൻസ് ലീഗിലെ ഇന്റർ മിലാനെതിരായ മത്സര ശേഷമാണ് കുട്ടിഞ്ഞോക്ക് പരിക്കേറ്റത്.

ഇതോടെ ലാലിഗയിൽ അത്‍‍ലറ്റികോ മാഡ്രി‍‍‍ഡിനെതിരെ 24ന് നടക്കുന്ന മത്സരവും, ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിക്കെതിരായ മത്സരവും താരത്തിന് നഷ്ടമാകും. ഇതിനു പുറമെ, ഉറുഗ്വേക്കെതിരായി നവംബർ 16ന് നടക്കുന്ന സൗഹൃദ മത്സരവും, 20ന് നടക്കുന്ന ബ്രസിൽ-കാമറൂൺ മത്സരവും താരം പുറത്തിരുന്ന് കാണേണ്ടി വരും.

നല്ല ഫോമിൽ തുടരുന്ന കുടീഞ്ഞോയുടെ അപ്രതീക്ഷിത മടക്കം ബാഴ്സക്ക് തിരിച്ചടിയാണ്. ഇന്റർ മിലാനെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ കുട്ടീഞ്ഞോയുടെ അസിസ്റ്റിലാണ് ഗോൾ പിറന്നത്. നേരത്തേ, റയലിലിനെ 5-1ന് തകർത്തു വിട്ട മത്സരത്തിൽ സുവാരസ് മാജിക്കിന് മുമ്പ് ഗോൾ പ്രളയത്തിന് തിരികൊളുത്തിയതും കുട്ടീഞ്ഞോ ആയിരുന്നു.

അതിനിടെ പരിക്ക് മാറി തിരച്ച് വരുന്ന സൂപ്പർ താരം മെസ്സി ടീമിനൊപ്പം ചേരുന്നത് കാറ്റലോണിയൻ സംഘത്തിന് ആശ്വാസമേകും. നിലവിൽ ലാലീഗയിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്നും 24 പോയന്റോടെ പട്ടികയിൽ ഒന്നാമതാണ് ബാഴ്സ. 17 പോയന്റുമായി റയൽ ആറാമതാണ്.

Tags:    

Similar News