മെക്സിക്കോയെ രണ്ടു ഗോളിന് തകര്‍ത്ത് അര്‍ജന്റീന
സൂപ്പർ താരം മെസ്സിയും, മുൻ നിര താരങ്ങളായ സെർജിയോ അഗ്യൂറോ, ഹിഗ്വെയ്ൻ എന്നിവരില്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്.
ക്യാപ്റ്റൻ മെസ്സിയുള്‍പ്പടെയുള്ള താര നിര പുറത്തിരുന്ന മത്സരത്തിൽ, മെക്സികോക്കെതിരായ ആദ്യ സൗഹൃദ മത്സരത്തിൽ അർജന്റീനക്ക് ഏകപക്ഷീയമായ രണ്ടു ഗോളുകളുടെ വിജയം. ആദ്യ പകുതി അവസാനിക്കാനിരിക്കേ ഡിഫൻഡർ റൊമീറോ മോറി ആണ് അർജന്റീനക്കായി ഗോൾ നേടിയത്.
സൂപ്പർ താരം ഡിബാലയുടെ ഫ്രീ കിക്കിൽ നിന്നും ലഭിച്ച പന്ത്, ഉയർന്നു ചാടി ഹെഡറിലൂടെ ഗോൾ ആക്കിയ വില്ലാറയൽ താരം ടീമിനായി ആദ്യ
ഗോൾ നേടിയപ്പോൾ, ഇസാഖ് ബ്രിസൂലയുടെ വകയായി കിട്ടിയ സെൽഫ്
ഗോളിലൂടെ അർജന്റീന അവരുടെ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. മിഡ്ഫീൽഡർ റെൻസോ സറാവി പോസ്റ്റിലുള്ള മർട്ടിനസിനെ ലക്ഷ്യമാക്കി നൽകിയ ഷോട്ട് തട്ടിമാറ്റുന്നതിനിടെ ബ്രിസൂലയുടെ കാലിൽ കൊണ്ട പന്ത് പോസ്റ്റിലേക്ക് വീഴുകയായിരുന്നു.
സൂപ്പർ താരം മെസ്സിയും, മുൻ നിര താരങ്ങളായ സെർജിയോ അഗ്യൂറോ, ഹിഗ്വെയ്ൻ എന്നിവരില്ലാതെ ഇറങ്ങിയ അർജന്റീനക്കായി ഡിബാല കളിയുടെ നിയന്ത്രണം ഏറ്റടുക്കുകയായിരുന്നു. പൊരുതി നോക്കിയ മെക്സിക്കോ പല തവണ അർജന്റീനിയൻ പ്രതിരോധം ബേധിച്ച് മുന്നേറിയെങ്കിലും, ഗോൾ കണ്ടെത്താനായില്ല. നവംബർ 21ന് മെക്സികോക്കെതിരെ ഒരിക്കൽ കൂടി മത്സരിക്കാനിറങ്ങുന്നുണ്ട് അർജന്റീന.