ഖത്തറില്‍ ട്രാഫിക് നിയമ ലംഘകരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞു
3114 റോഡപകടങ്ങളാണ് ഇക്കാലയളവില്‍ സംഭവിച്ചത്
2016 ആദ്യ പകുതിയില്‍ ഖത്തറില്‍ ട്രാഫിക് നിയമ ലംഘകരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞതായി സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം അറിയിച്ചു. 3114 റോഡപകടങ്ങളാണ് ഇക്കാലയളവില്‍ സംഭവിച്ചത്. ഈ അപകടങ്ങളിലായി 80 പേര്‍ മരണപ്പെട്ടു.
ഈ വര്‍ഷം പകുതിയായപ്പോഴേക്കും നിരവധി റോഡപടകടങ്ങളാണ് രാജ്യത്ത് നടന്നത് ട്രാഫിക് നിയമലംഘനങ്ങള്‍ തന്നെയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതും .ഏറ്റവും അധികം നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഏപ്രിലിലാണ്. 1,49,176 നിയമ ലംഘനങ്ങള്‍ . കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഏറ്റവും കുറവ് നിയമ ലംഘനം രജിസ്റ്റര്‍ ചെയ്തത് ജൂണിലാണ് 1,10,606 നിയമ ലംഘനമാണ് ഇക്കാലത്ത് ഉണ്ടായത്. 4,88,112 റഡാര്‍ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഈ ആറു മാസത്തിനിടെ റെഡ് സിഗ്നല്‍ കടന്നരുടെ എണ്ണം 11,701 ആണ്. ശക്തമായ നിയമ നടപടികളുണ്ടായിരുന്നിട്ടും നിയമ ലംഘനങ്ങളുടെ എണ്ണ മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയതിനാല്‍ നിരവധി നടപടികളാണ് ട്രാഫിക് വിഭാഗം നടപ്പിലാക്കുന്നത്. ഇതിന്‍്റെ ഭാഗമായി ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗം, ബല്‍റ്റ് ഉപയോഗിക്കാതിരിക്കല്‍ എന്നിവ വലിയ നിയമ ലംഘനമായി പ്രഖ്യാപിക്കുകയും ഇത്തരക്കാരെ കണ്ടത്തൊന്‍ പുതിയ റഡാറുകള്‍ ഡ്ഥാപിച്ച് തുടങ്ങുകയും ചെയ്തിരിക്കുന്നു.