യു.എ.ഇയില്‍ വാഹനമോടിക്കുന്നതിനിടെ വെള്ളം കുടിച്ചാല്‍ പിഴ

Update: 2017-07-18 09:14 GMT
Editor : admin
യു.എ.ഇയില്‍ വാഹനമോടിക്കുന്നതിനിടെ വെള്ളം കുടിച്ചാല്‍ പിഴ
Advertising

നിയമം ലംഘിച്ചാല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കാനാണ് നിര്‍ദേശം. ഫെഡറല്‍ ട്രാഫിക് കൗൺസിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.

യു എ ഇയില്‍ വാഹനമോടിക്കുന്നതിനിടെ വെള്ളം കുടിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും കുറ്റകരമാക്കുന്നു. നിയമം ലംഘിച്ചാല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കാനാണ് നിര്‍ദേശം. ഫെഡറല്‍ ട്രാഫിക് കൗൺസിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.
വാഹനമോടിക്കുമ്പോള്‍ കഴിക്കുന്നതും കുടിക്കുന്നതുമടക്കം പത്ത് പ്രവര്‍ത്തനങ്ങള്‍ അപകടകരമായ ഡ്രൈവിങായി കണക്കാനാണ് ഫെഡറല്‍ ട്രാഫിക് കൗൺസില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡ്രൈവിങിനിടെ മേക്കപ്പ് ഇടുക, മുടി ചീവുക, തട്ടം ശരിയാക്കുക എന്നിവയെല്ലാം കുറ്റകരമാകും. സെല്‍ഫിയെടുക്കുന്നതും, വായിക്കുന്നതും, ടിവി കാണുന്നതും, പുകവലിക്കുന്നതുമെല്ലാം ഡ്രൈവിങ്ങിനിടെ തെറ്റാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ആയിരം ദിര്‍ഹം പിഴക്ക് പുറമെ ലൈസന്‍സില്‍ 12 ബ്ലാക്ക് പോയന്റും ലഭിക്കും. വാഹനം ഒരുമാസം പിടിച്ചുവെക്കുകയും ചെയ്യും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോൺ ഉപയോഗിക്കുന്നതിനേക്കാള്‍ അപകടകരമാണ് മുടി ചീവുന്നതെന്ന് ദുബൈ പൊലീസ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സാഫിന്‍ പറഞ്ഞു. സിഗ്നല്‍ കാത്തുകിടക്കുന്പോള്‍ പോലും ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോൺ ഉപയോഗിക്കരുത്. റൗണ്ട് എബൗട്ടിലും, സിഗ്നലിലും അവസരം കാത്തുകിടക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് 200 ദിര്‍ഹമാണ് പിഴ. ഡ്രൈവര്‍മാരുടെ പ്രവര്‍ത്തികള്‍ അപകടകരമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ട്രാഫിക് പൊലീസിനാണെന്നും അധികൃതര്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News