ഗള്‍ഫിലെ അവസ്ഥ പെരുപ്പിച്ചുകാട്ടി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് വി കെ സിംഗ്

Update: 2018-01-08 05:09 GMT
ഗള്‍ഫിലെ അവസ്ഥ പെരുപ്പിച്ചുകാട്ടി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് വി കെ സിംഗ്
Advertising

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളിലാണ് കേന്ദ്രസര്‍ക്കാരെന്നു

Full View

ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലുള്ള അവസ്ഥ പെരുപ്പിച്ചുകാട്ടി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗ് ദോഹയില്‍ പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ അദ്ദേഹം ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ സംസാരിക്കുകയായിരുന്നു.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളിലാണ് കേന്ദ്രസര്‍ക്കാരെന്നു പറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വികെ സിംഗ്, പ്രശ്‌നപരിഹാരത്തിന് ഗള്‍ഫ്‌നാടുകളിലെ പ്രവാസികളുടെ സഹകരണം ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാട്ടുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പണം നല്‍കി സഹായിക്കുകയെന്നത് പ്രായോഗികമല്ല, ഇത്തരക്കാരെ പുനരധിവസിപ്പിക്കാനായി നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. തിരികെയത്തെുന്ന പ്രവാസികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ, മുദ്രയോജന തുടങ്ങിയ പദ്ധതികള്‍ പുനരധിവാസത്തിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ദോഹയിലെ റാഡിസണ്‍ ബ്ളൂ ഹോട്ടലില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം, ഇന്ത്യന്‍ ബിസിനസ് ആന്‍റ് പ്രഫഷണല്‍ നെറ്റ് വര്‍ക്ക് എന്നിവ സംയുക്തമായാണ് കേന്ദ്രമന്ത്രിക്ക് സ്വീകരണമൊരുക്കിയത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി സജ്ഞീവ് അറോറ അധ്യക്ഷതവഹിച്ചു.

Tags:    

Similar News